Follow KVARTHA on Google news Follow Us!
ad

സുപ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍

കേന്ദ്ര ധന മന്ത്രി പി. ചിദംബരം വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതു ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍. Hilights of union budget, New Delhi, P. Chithambaram, Parliament, Budget, Women, Bank, National,
ന്യൂഡല്‍ഹി: കേന്ദ്ര ധന മന്ത്രി പി. ചിദംബരം വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതു ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍.
  • സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ധനമന്ത്രിയുടെ മൂന്ന് വാഗ്ദാനങ്ങള്‍.
  • സ്ത്രീകളുടെ ശാക്തീകരണത്തിനും സുരക്ഷയ്ക്കുമായി നിര്‍ഭയ നിധി, സ്ത്രീകള്‍ക്കായി ആദ്യമായി പൊതുമേഖലയില്‍ ബാങ്ക് സ്ഥാപിക്കാന്‍ നിര്‍ദേശം.
  • 10 ലക്ഷം യുവജനങ്ങളുടെ തൊഴില്‍ സാധ്യതയും ഉത്പാദന ക്ഷമതയും വര്‍ധിപ്പിക്കാനായി 1000 കോടി രൂപയുടെ വൈദഗ്ധ്യ വികസന പദ്ധതി.
  • 2013-14 ലെ ധനകമ്മി പ്രതിശീര്‍ഷ ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.8 ശതമാനം ആയിരിക്കും. ഇതേ കാലയളവിലെ റവന്യൂകമ്മി 3.3 ശതമാനമായിരിക്കും.
  • 5,55,322 കോടിയുടെ പദ്ധതി ചെലവ്. മൊത്തം ചെലവിന്റെ 33.3 ശതമാനമായിരിക്കും ഇത്. പദ്ധതി ഇതര ചെലവ് 11,09,975 കോടിയുടേതായിരിക്കും.
  • സാമൂഹ്യ മേഖലയ്ക്കുള്ള വിഹിതം ഗണ്യമായി വര്‍ധിപ്പിച്ചു. ഗ്രാമീണ വികസന മന്ത്രാലയത്തിനുള്ള വിഹിതം46 ശതമാനമായിവര്‍ധിപ്പിച്ച് 80,194 കോടിയിലേയ്ക്ക് ഉയര്‍ത്തി.
  • 2013-14 ല്‍ 7,00,000 കോടിയുടെ കാര്‍ഷിക വായ്പയാണ് ലക്ഷ്യമിടുന്നത്. നടപ്പുവര്‍ഷം ഇത് 5,75,000 കോടിയാണ്.
  • ദേശീയ ഭക്ഷ്യസുരക്ഷയ്ക്കായി 10,000 കോടി.
  • വിദ്യാഭ്യാസ മേഖലയ്ക്ക് 65,867 കോടി. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കാള്‍ 17 ശതമാനത്തിന്റെ വര്‍ധന.
  • ഐ.സി.ഡി.എസിന് 17,700 കോടി; നടപ്പ് വര്‍ഷത്തേക്കാള്‍ 11.7 ശതമാനത്തിന്റെ വര്‍ധന.
  • കുടിവെള്ളത്തിനും ശുചീകരണത്തിനുമായി 15,260 കോടി.
  • ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് 37,330 കോടി അനുവദിച്ചു; ദേശീയ ആരോഗ്യ മിഷന് 21,239 കോടി.
  • ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബ് റിന്യൂവല്‍ മിഷന് (JNNURM) 14,837 കോടി; നടപ്പ് വര്‍ഷത്തേക്കാള്‍ 7,383 കോടിയുടെ വര്‍ധന.
  • പ്രതിരോധത്തിന് 2,03,679 കോടി.
  • ന്യൂനപക്ഷ മന്ത്രാലയത്തിന് 3,577 കോടി നീക്കിവെച്ചു; നടപ്പ് വര്‍ഷത്തേക്കാള്‍ 60 ശതമാനത്തിന്റെ വര്‍ധന.
  • 25 ലക്ഷം രൂപ വരെയുള്ള ആദ്യത്തെ ഭവനവായ്പയ്ക്ക് ഒരു ലക്ഷം രൂപവരെ പലിശ ഇളവ്.
  • സിഡ്ബിയുടെ പുനര്‍ധനസഹായം നല്‍കാനുള്ള ശേഷി 10,000 കോടി രൂപയായി ഉയര്‍ത്തി.
  • മൂലധന സമാഹരണത്തിനായി പൊതുമേഖലാ ബാങ്കുകള്‍ക്ക് 14,000 കോടി ലഭ്യമാക്കും.
  • അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഗുവഹാട്ടിയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഇന്‍ഡ്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് എന്നിവയ്ക്ക് 100 കോടി രൂപ വീതം ധനസഹായം.
  • 18,000 കോടിയുടെ പുതിയ നികുതികള്‍.
  • ഒരു കോടി രൂപയിലധികം വരുമാനമുള്ളവര്‍ക്ക് (കമ്പനികള്‍ അല്ലാത്തവര്‍ക്ക്) 10 ശതമാനം സര്‍ചാര്‍ജ്.
    Hilights of union budget, New Delhi, P. Chithambaram, Parliament, Budget, Women, Bank, National, Tax, Mobile Phone,
  • പുകയില ഉത്പന്നങ്ങള്‍, എസ്.യു.വികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്ക് വില കൂടും.
  • രണ്ട് മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയിനത്തില്‍ 2000 രൂപയുടെ ആശ്വാസം.
  • സേവന നികുതി കുടിശിപിരിക്കാനായി വോളന്ററി കോംപ്ലിയന്‍സ് എന്‍കറേജ്‌മെന്റ് സ്‌കീം പ്രഖ്യാപിച്ചു.
  • വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സി.എസ്.ടി. നഷ്ടപരിഹാരങ്ങളുടെ ആദ്യഗഡുവായി 9000 കോടി വകയിരുത്തി.

Keywords: Hilights of union budget, New Delhi, P. Chithambaram, Parliament, Budget, Women, Bank, National, Tax, Mobile Phone, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment