Follow KVARTHA on Google news Follow Us!
ad

ഇന്ധനവില വര്‍ധിപ്പിക്കണം, സബ്‌സിഡി വെട്ടിക്കുറക്കണം; സാമ്പത്തിക സര്‍വെ

ജനജീവിതം വീണ്ടും ദുസഹമാകുമെന്ന സൂചന നല്‍കി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് സാമ്പത്തിക സര്‍വെ റിപോര്‍ട്ട് Survey, Chidambaram, National, Economic, Gold, Kerala, Subsidy, Government, Kerala News, International News, National News, Gulf News, Health News, Educational News
ന്യൂഡല്‍ഹി: ജനജീവിതം വീണ്ടും ദുസഹമാകുമെന്ന സൂചന നല്‍കി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് സാമ്പത്തിക സര്‍വെ റിപോര്‍ട്ട് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇന്ധന വില വര്‍ധിപ്പിക്കേണ്ടതും സബ്‌സിഡികള്‍ വെട്ടിക്കുറക്കേണ്ടതും രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നതുമാണ് റിപോര്‍ട്ടിലെ പ്രധാന നിര്‍ദേശം.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ചാ നിരക്ക് അഞ്ച് ശതമാനമായി ഇടിഞ്ഞു. നിക്ഷേപം കുറഞ്ഞതുമൂലം വ്യാവസായിക വളര്‍ച കുറഞ്ഞു. പണപ്പെരുപ്പം സാമ്പത്തിക വളര്‍ചയ്ക്ക് തടസം സൃഷ്ടിക്കുന്നെന്നും റിപോര്‍ട്ടിലുണ്ട്. ഇതു പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ധനക്കമ്മി 4.8 ശതമാനമായി കുറയുമെന്നും സര്‍വെയിലുണ്ട്. കേരളത്തിലും ബീഹാറിലുമാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതലെന്നും സര്‍വെയില്‍ പറയുന്നു. ഗുജറാത്തിലാണ് തൊഴിലില്ലായ്മ കുറവ്. സ്ത്രീ-പുരുഷ അനുപാതത്തില്‍ കേരളം എറ്റവും മുന്നില്‍.

Survey, Chidambaram, National, Economic, Gold, Kerala, Subsidy, Government,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. സ്വര്‍ണ ഇറക്കുമതി കുറയ്‌ക്കേണ്ടിവരും. അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.1 നും 6.7 ശതമാനത്തിനും ഇടയിലാകുമെന്ന് സര്‍വെ വ്യക്തമാക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പിന്തുണയേകുന്നതാണ് ചിദംബരം അവതരിപ്പിച്ച സാമ്പത്തിക സര്‍വെ.

Keywords: Survey, Chidambaram, National, Economic, Gold, Kerala, Subsidy, Government,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 

Post a Comment