Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക സെന്‍സസ്: പരിശീലന പരിപാടി തുടങ്ങി

ആറാമത് സാമ്പത്തിക സെന്‍സസിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള മേഖലാ പരിശീലന പരിപാടി തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി. കെ. ജോസ് സിറിയക് 6th Economic Census, Thiruvananthapuram, Kerala, Survey, Master Trainee, Training, Central Statistics Directorate,
തിരുവനന്തപുരം: ആറാമത് സാമ്പത്തിക സെന്‍സസിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള മേഖലാ പരിശീലന പരിപാടി തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി. കെ. ജോസ് സിറിയക് ഉദ്ഘാടനം ചെയ്തു. കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായാണ് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

6th Economic Census, Thiruvananthapuram, Kerala, Survey, Master Trainee, Training, Central Statistics Directorate, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സംസ്ഥാന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തെ കാര്‍ഷികവും കാര്‍ഷികേതരവുമായ മുഴുവന്‍ സാമ്പത്തിക സംരംഭങ്ങളെയും സ്ഥാപനങ്ങളെയും എണ്ണിത്തിട്ടപ്പെടുത്താനായാണ് സാമ്പത്തിക സെന്‍സസ് നടത്തുന്നത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.കെ. അറോറ മുഖ്യപ്രഭാഷണം നടത്തി. സി.എസ്.ഒ. കമ്മീഷണര്‍ സുനില്‍ ജയിന്‍, ആസൂത്രണ വകുപ്പ് സെക്രട്ടറി വി.എസ്. സെന്തില്‍, സംസ്ഥാന സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടര്‍ വി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: 6th Economic Census, Thiruvananthapuram, Kerala, Survey, Master Trainee, Training, Central Statistics Directorate, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Economic Census Survey begins

Post a Comment