Follow KVARTHA on Google news Follow Us!
ad

യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാന്‍ ഇടതുമുന്നണി ശ്രമിക്കേണ്ട: ഉമ്മന്‍ ചാണ്ടി

യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാന്‍ ഇടതുമുന്നണി ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫില്‍ ഇപ്പോള്‍ ഒരുതരത്തിലുള്ള U.D.F, Umman Chandi, Chief Minister, Palakkad, L.D.F, Prakash Karat, Media, Kerala,
പാലക്കാട്: യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാന്‍ ഇടതുമുന്നണി ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫില്‍ ഇപ്പോള്‍ ഒരുതരത്തിലുള്ള തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ് വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ നേതൃത്വം ശ്രമിക്കണമെന്നും ഇതിനുള്ള സാധ്യതകള്‍ നേതൃത്വം കണ്ടെത്തണമെന്നുമുള്ള സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എല്‍.ഡി.എഫില്‍ നിന്ന് ആളുകള്‍ യു.ഡി.എഫിലേക്ക് ചേക്കേറുകയാണുണ്ടായത്. അധികാരമേറ്റപ്പോള്‍ കുറഞ്ഞ ഭൂരിപക്ഷമുള്ള യു.ഡി.എഫ് സര്‍ക്കാര്‍ വൈകാതെ നിലംപതിക്കുമെന്ന് എല്‍.ഡി.എഫ് പ്രചരിപ്പിച്ചിരുന്നു.
U.D.F, Umman Chandi, Chief Minister, Palakkad, L.D.F, Prakash Karat, Media, Kerala, Kerala News,
എന്നാല്‍, ഭൂരിപക്ഷം ഉറപ്പാക്കി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുമ്പോള്‍ പുതിയ ശ്രമവുമായി സി.പി.എം രംഗത്തു വന്നിരിക്കുകയാണ്. ജനാധിപത്യ രാജ്യത്ത് അത്തരം ശ്രമം നടത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, അതുകൊണ്ടു കാര്യമില്ലെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Keywords: U.D.F, Umman Chandi, Chief Minister, Palakkad, L.D.F, Prakash Karat, Media, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment