Follow KVARTHA on Google news Follow Us!
ad

ട്രെയിനില്‍ നിന്നും പോലീസ് വൃദ്ധ ദമ്പതികളെ പുറത്തേയ്‌ക്കെറിഞ്ഞു; വൃദ്ധ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പോലീസ് വൃദ്ധ ദമ്പതികളെ പുറത്തേയ്‌ക്കെറിഞ്ഞു. National, Obituary, Lucknow, Woman, Killed, Husband, Wounded, Couple, Moving train, Government railway police (GRP), Boarding, Wrong train,

ലഖ്‌നൗ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പോലീസ് വൃദ്ധ ദമ്പതികളെ പുറത്തേയ്‌ക്കെറിഞ്ഞു. റെയില്‍ പാളത്തില്‍ വീണ വൃദ്ധ മറ്റൊരു ട്രെയിന്‍ തട്ടി മരിക്കുകയും ഭര്‍ത്താവ് പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദമ്പതികള്‍ ട്രെയിന്‍ മാറികയറിയതാണ് റെയില്‍ വേ പോലീസിനെ ഇത്തരമൊരു ക്രൂരതയിലേയ്ക്ക് നയിച്ചത്.

National, Obituary, Lucknow, Woman, Killed, Husband, Wounded, Couple, Moving train, Government railway police (GRP), Boarding, Wrong train,ബുധനാഴ്ച രാവിലെ 10 മണിയോടെ മുസഫര്‍നഗറിലാണ് സംഭവം നടന്നത്. സഹരന്‍പുരിലേയ്ക്ക് പോകേണ്ട രാജേശ്വര്‍ ത്യാഗിയും ഭാര്യ സന്തോഷും അബദ്ധത്തില്‍ ശതാബ്ദി എക്‌സ്പ്രസില്‍ കയറുകയായിരുന്നു. ഇതിനിടെ സബ് ഇന്‍സ്‌പെക്ടര്‍ രാം ചന്ദറും കോണ്‍സ്റ്റബിള്‍ സുഭാഷും ദമ്പതികളെ സമീപിച്ചു. ഇരുവര്‍ക്കും എവിടേയ്ക്കാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. ത്യാഗിയുടെ മറുപടികേട്ടതോടെ ട്രെയിന്‍ സഹരന്‍പുര്‍ വഴിയല്ലെന്നും ഉടനെ ട്രെയിനില്‍ നിന്നുമിറങ്ങണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനകം ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ടിരുന്നു. വേഗത പ്രാപിച്ച ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ലെന്നും അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിക്കൊള്ളാമെന്നും പറഞ്ഞ ത്യാഗിയേയും ഭാര്യയേയും പോലീസുകാര്‍ വാതില്‍ തുറന്ന് പുറത്തേയ്ക്ക് തള്ളുകയായിരുന്നു. ഇരുവരും 70 വയസിനുമേല്‍ പ്രായമുള്ളവരാണ്.

സംഭവത്തെതുടര്‍ന്ന് രാം ചന്ദറിനും സുഭാഷിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതായി റിപോര്‍ട്ടില്ല.

SUMMARY: Lucknow: In a shocking incident, an elderly woman was killed and her husband wounded when the couple was thrown out of a moving train by government railway police (GRP) personnel for boarding the wrong train, police said Wednesday.

Keywords: National, Obituary, Lucknow, Woman, Killed, Husband, Wounded, Couple, Moving train, Government railway police (GRP), Boarding, Wrong train,

Post a Comment