Follow KVARTHA on Google news Follow Us!
ad

കാര്‍, മോട്ടോര്‍ സൈക്കിളുകള്‍ക്ക് വില കൂട്ടും

ഇറക്കുമതി ചെയ്ത കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. കസ്റ്റംസ് ഡ്യൂട്ടി 75 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി New Delhi, Budget, Car, Price, Gold, Mobile Phone, P. Chithambaram, National, House Loan, Kerala News,
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു.  കസ്റ്റംസ് ഡ്യൂട്ടി 75 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങള്‍ക്ക് നല്‍കിവന്ന സൗജന്യങ്ങളുടെ കാലാവധി 2013 മാര്‍ച് വരെ ദീര്‍ഘിപ്പിച്ചു.

സ്വര്‍ണം വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ചില ഇളവുകള്‍ പ്രഖ്യാപിച്ചു. പുരുഷന്മാര്‍ക്ക് 50,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഡ്യൂട്ടിയില്ലാതെ വിദേശത്തുനിന്ന് കൊണ്ടുവരാന്‍ കഴിയും. കാറുകളുടെ എക്‌സൈസ് ചുങ്കം 27 ശതമാനത്തില്‍ നിന്നും 30 ശതമാനമാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ ടാക്‌സിയായി രജിസ്റ്റര്‍ ചെയ്യുന്ന കാറുകള്‍ക്ക് ഇത് ബാധകമല്ല.  സിഗരറ്റിന്റെ എക്‌സൈസ് നികുതി 18 ശതമാനം വര്‍ധിച്ചു. 2000 രൂപയില്‍ കൂടുതലായി വില വരുന്ന മൊബൈല്‍ ഫോണുകള്‍ക്ക് എക്‌സൈസ് ചുങ്കം ആറുശതമാനമാക്കി വര്‍ദ്ധിപ്പിച്ചു.

സെറ്റ് ടോപ്പ് ബോക്‌സിന്റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ചു ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി.  പ്രത്യക്ഷ, പരോക്ഷ നികുതിയിനത്തില്‍ 18,000 കോടി രൂപ സമാഹരിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. ഇതില്‍ നേരിട്ടുള്ള നികുതിയില്‍ നിന്ന് 13,300 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഭവനവായ്പ ഉദാരമാക്കി. ഭവനവായ്പ ആദ്യമായി എടുക്കുന്നവര്‍ക്ക് പലിശയില്‍ ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചു. 25 ലക്ഷം രൂപവരെ ഭവനവായ്പ എടുക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപയുടെ കിഴിവ് പലിശയിനത്തില്‍ ലഭിക്കും. 01-04-2013 മുതല്‍ 31-03-2014 വരെ വായ്പ എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

ഭവനവായ്പയ്ക്ക് ഒന്നരലക്ഷം രൂപയുടെ കിഴിവ് ആദായനികുതി നിയമത്തിന്റെ സെക്ഷന്‍ 24 അനുസരിച്ച് ഇപ്പോള്‍ ലഭിക്കുന്നതിനു പുറമെയാണിത്.  ഈ പരിധി കഴിഞ്ഞിട്ടില്ലെങ്കില്‍ ബാക്കി ആനുകൂല്യം 2015-16 നികുതി അസെസ്‌മെന്റ് വര്‍ഷം പ്രയോജനപ്പെടുത്താം.

ആദായ നികുതിദായകര്‍ക്ക് സൗജന്യങ്ങള്‍ ഒരു ധനകാര്യ വര്‍ഷം അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കും 2000 രൂപയുടെ സൗജന്യം അനുവദിച്ചു. ഇത് 1.80 കോടി നികുതിദായകര്‍ക്ക് പ്രയോജനം ചെയ്യും. 3600 കോടി രൂപയുടെ ആനുകൂല്യമാണ് ഈ നികുതിദായകര്‍ക്ക് ലഭിക്കുക.
എന്നാല്‍ ആദായനികുതി സ്ലാബുകള്‍ മാറ്റമില്ല.

Keywords: New Delhi, Budget, Car, Price, Gold, Mobile Phone, P. Chithambaram, National, House Loan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Budget vehicle rate.

Post a Comment