Follow KVARTHA on Google news Follow Us!
ad

ടി.പി. വധം: സു­പ്രീം­കോ­ട­തി­യില്‍ സര്‍­ക്കാര്‍ ത­ട­സ­ഹര്‍­ജി ഫ­യല്‍ ചെയ്യും

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.മോ­ഹന­ന്റെ ജാ­മ്യ­ാപേ­ക്ഷ­യില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെള്ളിയാഴ്ച തടസഹര്‍ജി ഫയല്‍ ചെയ്യും. T.P Chandrasekhar Murder Case, P.Mohanan, Supreme Court of India, New Delhi, CPM, Secretariat, Advocate, High Court of Kerala, Wife, National.

ന്യൂ ഡെല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.മോ­ഹന­ന്റെ ജാ­മ്യാപേ­ക്ഷ­യില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെള്ളിയാഴ്ച തടസഹര്‍ജി ഫയല്‍ ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേസിലെ പതിനാലാം പ്രതി­യുമാണ് പി.മോഹനന്‍. കോ­ട­തി­യില്‍ പി.മോഹനന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ വാദം കൂടി കേള്‍ക്കണം എന്നും സര്‍­ക്കാര്‍ ആ­വ­ശ്യ­പ്പെടും. പി.മോഹനന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍­ക്കാ­രിന്റെ ഈ നീക്കം.

കഴിഞ്ഞയാഴ്ച പരി­ഗ­ണി­ച്ച കേ­സ് അഭിഭാഷകരുടെ അസൗകര്യം മൂലം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരു­ന്നു. പി.മോഹനന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരു­ന്നുവെങ്കിലും അത് തള്ളിയതിനെ തു­ടര്‍­ന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കു­ക­യാ­യി­രുന്നു.

പി.മോഹനന്‍ ജാമ്യത്തിലിറങ്ങിയാല്‍ കേസിലെ സാക്ഷികളെ ഭീഷണിപ്പെടു­ത്താനും ഒളിവില്‍ പോ­കാനും സാധ്യതയു­ണ്ടെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ ര­മ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രുന്നു. രമയെ കേസില്‍ കക്ഷിചേര്‍­ക്കാനും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു.

T.P Chandrasekhar Murder Case, P.Mohanan, Supreme Court of India, New Delhi, CPM, Secretariat, Advocate, High Court of Kerala, Wife, National.
Keywords: T.P Chandrasekhar Murder Case, P.Mohanan, Supreme Court of India, New Delhi, CPM, Secretariat, Advocate, High Court of Kerala, Wife, National.

Post a Comment