Follow KVARTHA on Google news Follow Us!
ad

തൗഖിര്‍ സാദിഖിനെ അബൂദാബിയില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു

അബൂദാബി: പാക് പിടികിട്ടാപുള്ളി തൗഖിര്‍ സാദിഖിനെ അബൂദാബിയില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. Gulf, Touqir Sadiq, Custody, Interpol, Pakistani government, Abu Dhabi, Pakistan’s former oil and gas chief, Supreme Court, Arrested, Abu Dhabi, UAE’s Ministry of Interior

അബൂദാബി: പാക് പിടികിട്ടാപുള്ളി തൗഖിര്‍ സാദിഖിനെ അബൂദാബിയില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ മുന്‍ ഓയില്‍ ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ മേധാവിയായ തൗഖിര്‍ സാദിഖിനെതിരെ സുപ്രീം കോടതിയില്‍ നിരവധി കേസുകളാണുള്ളത്. ചൊവ്വാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാളെ പാക്കിസ്ഥാനിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി യു.എ.ഇ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Gulf, Touqir Sadiq, Custody, Interpol, Pakistani government, Abu Dhabi, Pakistan’s former oil and gas chief, Supreme Court, Arrested, Abu Dhabi, UAE’s Ministry of Interior20092011 കാലയളവില്‍ തൗഖിര്‍ സാദിഖ് 850 മില്യന്‍ ഡോളറിന്റെ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ പാക്കിസ്ഥാനില്‍ നിന്നും കടന്നുകളയുകയായിരുന്നു.

അതേസമയം ഇന്റര്‍പോള്‍ തൗഖിര്‍ സാദിഖിനെ അബൂദാബിയിലെ പാക് എംബസിക്ക് കൈമാറിയെന്ന റിപോര്‍ട്ട് എംബസി അധികൃതര്‍ നിഷേധിച്ചു. തൗഖിറിനെ വിട്ടുകിട്ടാനായി യു.എ.ഇ ആഭ്യന്തരമന്ത്രാലയവുമായി എംബസി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

SUMMERY: Abu Dhabi: Pakistan’s former oil and gas chief, who is wanted in embezzlement cases by his country’s Supreme Court, has been arrested in Abu Dhabi, a senior official at the UAE’s Ministry of Interior has confirmed.

Keywords: Gulf, Touqir Sadiq, Custody, Interpol, Pakistani government, Abu Dhabi, Pakistan’s former oil and gas chief, Supreme Court, Arrested, Abu Dhabi, UAE’s Ministry of Interior

Post a Comment