Follow KVARTHA on Google news Follow Us!
ad

കെ. സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം നല്‍കണം: തീയ്യ മഹാസഭ

കെ. സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് തീയ്യ മഹാസഭ. തീയ്യ സമുദായാംഗമായ കെ. സുധാകരന്‍ എം.പിയെ കേന്ദ്രമന്ത്രി സഭയില്‍ K.Sudhakaran, KPCC, President, Vellapally Natesan, NSS, Thiruvanchoor Radhakrishnan, Sonia Gandhi, Kannur, Kerala, Kvartha, Malayalam News, Kerala Vartha.

കണ്ണൂര്‍: കെ. സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് തീയ്യ മഹാസഭ. തീയ്യ സമുദായാംഗമായ കെ. സുധാകരന്‍ എം.പിയെ കേന്ദ്രമന്ത്രി സഭയില്‍ എടുക്കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ചെന്നിത്തല മന്ത്രിസഭയില്‍ ചേരുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിവാകുമെന്നും അപ്പോള്‍ സുധാകരനെ പ്രസിഡന്റാക്കാമെന്നുമുള്ള ധാരണയുണ്ടാക്കി കെ. സുധാകരന്റെ കേന്ദ്രമന്ത്രിസഭാ പ്രവേശനം തടയുകയായിരുന്നുവെന്നും തീയ്യ മഹാസഭ ആരോപിച്ചു.

കെ. സുധാകരനെ ഈഴവനല്ലാത്തതിന്റെ പേരില്‍ എതിര്‍ത്ത വെള്ളാപള്ളി നടേശന് ഈഴവ തീയ്യ സംഗമം നടത്താന്‍ അവകാശമില്ലെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉപയോഗിച്ച് സുധാകരന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ശ്രമിച്ചതായും തീയ്യ മഹാസഭാ നേതാക്കള്‍ പറഞ്ഞു.
K.Sudhakaran, KPCC, President, Vellapally Natesan, NSS, Thiruvanchoor Radhakrishnan, Sonia Gandhi, Kannur, Kerala, Kvartha, Malayalam News, Kerala Vartha.
കെ. സുധാകരന് കേന്ദ്രമന്ത്രിസ്ഥാനമോ കെ.പി.സി.സി. പ്രസിഡന്റ് പദവിയോ നല്‍കണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിയെ കാണുമെന്ന് തീയ്യ മഹാസഭ ജില്ലാ കമ്മറ്റി അറിയിച്ചു.

Keywords: K.Sudhakaran, KPCC, President, Vellapally Natesan, NSS, Thiruvanchoor Radhakrishnan, Sonia Gandhi, Kannur, Kerala, Kvartha, Malayalam News, Kerala Vartha.

Post a Comment