Follow KVARTHA on Google news Follow Us!
ad

സ്­കൂള്‍ കാ­യി­ക­മേ­ള­യില്‍ പ്രാ­യ­ത്ത­ട്ടിപ്പ്: ഒ­രു കായി­ക താര­ത്തെ അ­യോ­ഗ്യ­യാക്കി

പ്രായത്തട്ടിപ്പ് വി­വാ­ദ­ത്തില്‍ ദേശീയ സ്­കൂള്‍ കായികമേ­ള­ . സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ വെള്ളിമെഡല്‍ നേടിയ ത്രിപുര താരത്തെ ജനനസര്‍ട്ടിഫിക്കറ്റ്School, Indian athletes, Thripura, Birth Certificate, Meenati Sinha, Thamil Nadu, Girl, Father, Complaint, National.

ഇ­റ്റാവ: പ്രായത്തട്ടിപ്പ് വി­വാ­ദ­ത്തില്‍ ദേശീയ സ്­കൂള്‍ കായികമേ­ള­ . സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ വെള്ളിമെഡല്‍ നേടിയ ത്രിപുര താരത്തെ ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തി മത്സരിച്ചതിന്റെ പേരില്‍ അയോഗ്യയാക്കി. മീനാട്ടി സിന്‍­ഹ എ­ന്ന താ­ര­ത്തി­നാ­ണ് അയോഗ്യ­ത കല്‍­പിച്ചത്. ഇ­തേ തു­ടര്‍ന്ന് മീനാട്ടി ലോങ്ജമ്പില്‍ നേടിയ വെള്ളിമെഡല്‍ തിരിച്ചു­വാങ്ങി.

ഇതേയിനത്തില്‍ നാലാം സ്ഥാ­ന­ത്തെത്തിയ തമിഴ്‌­നാടിന്റെ എസ്. ഹര്‍ഷിനിയുടെ അച്ഛന്റെ പരാ­തിയിലാണ് പ്രായത്തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞവര്‍ഷം ലുധിയാന­യില്‍ അണ്ടര്‍­ 14 വിഭാഗത്തില്‍ മത്സ­രിച്ച മീനാട്ടി വെങ്കലം നേ­ടി­യി­രുന്നു.

chool, Indian athletes, Thripura, Birth Certificate, Meenati Sinha, Thamil Nadu, Girl, Father, Complaint, National.ഇ­പ്രാ­വശ്യം ജൂനിയര്‍ തലത്തില്‍ മത്സരിക്കേണ്ടിയിരുന്ന താരം, ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തിയാ­ണ് മ­ത്സ­രി­ക്കാ­നെ­ത്തിയത്. മീനാട്ടി കഴിഞ്ഞവര്‍ഷം മത്സ­രിച്ച് ജയിച്ചതിന്റെ രേഖയടക്കമാണ് ഹര്‍ഷിനിയുടെ അച്ഛന്‍ പരാതിപ്പെട്ടത്. മീനാട്ടി അയോഗ്യയായതോടെ ഹര്‍ഷിനിക്ക് വെങ്കലം ലഭിച്ചു. ഇതേയിനത്തില്‍ മത്സരിച്ച കേരളതാരം ഫാത്തിമ അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

Keywords: School, Indian athletes, Thripura, Birth Certificate, Meenati Sinha, Thamil Nadu, Girl, Father, Complaint, National.

Post a Comment