Follow KVARTHA on Google news Follow Us!
ad

സൂര്യ­നെല്ലി പീ­ഡ­നക്കേ­സ്: ഹൈ­ക്കോട­തി വിധി സു­പ്രീം­കോട­തി റ­ദ്ദാക്കി

സൂര്യനെല്ലി പീഡനക്കേസില്‍ 35 പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടേത് Suryanelly, Ruling, Sex-racket, High Court, Supreme Court of India, Kottayam, New Delhi, Girl, Case, Kerala.
ന്യൂ­ഡല്‍­ഹി : സൂര്യനെല്ലി പീഡനക്കേസില്‍ 35 പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടേത് ആശ്ചര്യപ്പെടുത്തുന്ന വിധിയാണെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി കേസ് ഹൈക്കോടതിയില്‍ തന്നെ പുനര്‍വിചാരണ നടത്തണമെന്നും ഉ­ത്ത­ര­വിട്ടു.

കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി പ്രതികളോടെല്ലാം മൂന്നാഴ്ചക്കകം കീഴടങ്ങാ­നും ഉ­ത്ത­ര­വിട്ടു. 1996 ലാണ് കേ­സിനാസ്പദമായ പീഡനം നടക്കുന്നത്. 42 പേര്‍ ചേര്‍ന്ന് 40 ദിവസത്തോളം 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

കേസില്‍ 2000 സപ്തംബര്‍ ആറിന് കോട്ടയത്തെ പ്രത്യേക വിചാരണ കോടതി 36 പ്രതികള്‍ക്കും തടവ് ശിക്ഷ വിധിച്ചു. പിന്നീട് വിചാരണ കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപി­ച്ചു. 2005 ലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ധര്‍മരാജന്‍ ഒഴികെ 35 പ്രതികളെ വെറുതെവിട്ട­ത്.

 Suryanelly, Ruling, Sex-racket, High Court, Supreme Court of India, Kottayam, New Delhi, Girl, Case, Kerala. ധര്‍മരാജന്റെ ശിക്ഷ അഞ്ചുകൊല്ലമായി കുറയ്ക്കുകയും ചെയ്തു. 50,000 രൂപ പിഴയും ചുമത്തി. ഹൈക്കോടതി വിധിക്കെതിരെ 2005 ല്‍ തന്നെ സുപ്രീംകോടതിയില്‍ പെണ്‍കുട്ടി സമര്‍പിച്ച ഹര്‍ജിയാണ് എട്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ പരിഗണിക്കുന്നതും ഹൈക്കോടതി വിധി റദ്ദാക്കി പുനര്‍വിചാരണക്ക് ഉത്തരവി­ടു­ന്ന­തും. ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശി­ച്ചി­ട്ടു­ണ്ട്.

Keywords: Suryanelly, Ruling, Sex-racket, High Court, Supreme Court of India, Kottayam, New Delhi, Girl, Case, Kerala. 

Post a Comment