Follow KVARTHA on Google news Follow Us!
ad

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീടിനു തീയിട്ട് യുവാവ് രാജ്യം വിട്ടു

മനാമ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീടിനു തീയിട്ട് സൗദി സ്വദേശിയായ യുവാവ് രാജ്യം വിട്ടു. Gulf, Police, Mirvat Ibrahim, 38, Fire, Bahrain, Questioning, Housemaids, Saudi man, Wife, Murder,
Gulf, Police, Mirvat Ibrahim, 38, Fire, Bahrain, Questioning, Housemaids, Saudi man, Wife, Murder,
മനാമ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീടിനു തീയിട്ട് സൗദി സ്വദേശിയായ യുവാവ് രാജ്യം വിട്ടു. ബഹ്‌റൈനിലെ മനാമയിലാണ് സംഭവം നടന്നത്. കൊലപാതകത്തില്‍ നിന്നും പോലീസിന്റെ ശ്രദ്ധ തിരിക്കാനാണ് ഇയാള്‍ വീടിനുതീയിട്ടതെന്നാണ് നിഗമനം.

കത്തിയെരിഞ്ഞ മുറിയില്‍ നിന്നും 38കാരിയായ മിര്‍വാത്ത് ഇബ്രാഹീമിന്റെ മൃതദേഹം കണ്ടെടുത്തതോടെയാണ് പോലീസിന് സംശയം ജനിച്ചത്. വീട്ടിലെ രണ്ട് ജോലിക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും മരണം കൊലപാതകമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

ബഹ്‌റൈന്‍ ഉപേക്ഷിച്ച് യുവാവ് സൗദിയിലെത്തിയതായാണ് പോലിസിന് ലഭിച്ച വിവരം. യുവാവിനെ അറസ്റ്റ് ചെയ്യാനായി സൗദി എംബസിയുടെ സഹായം തേടാനുള്ള ശ്രമത്തിലാണ് മനാമ പോലീസ്.

SUMMERY: Bahraini authorities are searching for a Saudi man suspected of murdering his Saudi wife before setting the house on fire to mislead investigators.

Keywords: Gulf, Police, Mirvat Ibrahim, 38, Fire, Bahrain, Questioning, Housemaids, Saudi man, Wife, Murder,

Post a Comment