Follow KVARTHA on Google news Follow Us!
ad

അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയും ഇറാന്‍ വിരോധി

അമേരിക്കയിലെ പുതിയ പ്രതിരോധ സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ചുക് ഹാഗെലും കടുത്ത ഇറാന്‍ വിരോധി. Iran nuclear weapons, Tehran diplomacy, Obama policy, Chuck Hagel, world news, Obama's Defence Secy nominee adopts hard line on Iran
വാഷിംഗ്ടണ്‍: അമേരിക്കയിലെ പുതിയ പ്രതിരോധ സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ചുക് ഹാഗെലും കടുത്ത ഇറാന്‍ വിരോധി. ഇറാനെതിരായ കടുത്ത നടപടികള്‍ തുടരുമെന്ന് ഹാഗെല്‍ വ്യക്തമാക്കി. ഇറാന്റെ ആണവ പരീക്ഷണ പരിപാടികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ആണവ പരീക്ഷണം തുടരുന്നത് അംഗീകരിക്കാനാവില്ല.  അവരോടുളള സമീപനം അടഞ്ഞത് തന്നെയായിരിക്കും. ഇറാന്‍ ഭീഷണിയായി വളരുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇറാന്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാവും- ഹാഗെല്‍ പറഞ്ഞു.

ബരാക് ഒബാമയാണ് ഹാഗെലിനെ പ്രതിരോധ സെക്രട്ടറിയായി ശുപാര്‍ശ ചെയ്തത്. ലിയോണ്‍ പെന്നേറ്റയ്ക്ക് പകരമാണ് ഹാഗെലിന്റെ നിയമനം.


Keywords: Iran nuclear weapons, Tehran diplomacy, Obama policy, Chuck Hagel, world news, Obama's Defence Secy nominee adopts hard line on Iran

Post a Comment