Follow KVARTHA on Google news Follow Us!
ad

മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന് സ്‌ക്കൂട്ടര്‍ അപകടത്തില്‍ പരിക്ക്

മുന്‍ മന്ത്രിയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.പി. രാജേന്ദ്രന് സ്‌ക്കൂട്ടര്‍ അപകടത്തില്‍ പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് Minister, Accident, Injured, Road, Thrissur, Hospital, Kerala, Rajendran, People, Scooter, Kvartha, Malayalam News, Kerala Vartha.

തൃശൂര്‍: മുന്‍ മന്ത്രിയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.പി. രാജേന്ദ്രന് സ്‌ക്കൂട്ടര്‍ അപകടത്തില്‍ പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഒളരി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാജേന്ദ്രന്റെ സ്‌ക്കൂട്ടര്‍ സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

 Minister, Accident, Injured, Road, Thrissur, Hospital, Kerala, Rajendran, People, Scooter, Kvartha, Malayalam News, Kerala Vartha.ഇടതു കാല്‍മുട്ടിനും ഇടുപ്പിനും സാരമായി പരിക്കേറ്റ രാജേന്ദ്രനെ തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കാല്‍മുട്ടിന് ശസ്ത്രക്രിയ നടക്കും. ഓടിക്കുടിയ നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കെ.പി.രാജേന്ദ്രന്‍.

Keywords: Minister, Accident, Injured, Road, Thrissur, Hospital, Kerala, Rajendran, People, Scooter, Kvartha, Malayalam News, Kerala Vartha.

Post a Comment