Follow KVARTHA on Google news Follow Us!
ad

ബാങ്കുകള്‍ പലിശ കുറയ്ക്കുന്നു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ പലിശ കുറച്ചതിന് പിന്നാലെ രാജ്യത്തെ ബാങ്കുകള്‍ വിവിധ വായ്പകളിന്മേലുള്ള പലിശ കുറച്ചു തുടങ്ങി. RBI's rate , Private sector, HDFC Bank , BPLR , RBI , Cash Reserve Bank , IDBI , State Bank of India ,HDFC, Bank

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ പലിശ കുറച്ചതിന് പിന്നാലെ രാജ്യത്തെ ബാങ്കുകള്‍ വിവിധ വായ്പകളിന്മേലുള്ള പലിശ കുറച്ചു തുടങ്ങി. എച്ച്ഡിഎഫ്‌സി ബാങ്ക് വാഹന വായ്പകളുടെ പലിശ നിരക്ക് അര ശതമാനം കുറച്ചു. തൊട്ടുപിന്നാലെ ഐ ഡി ബി ഐ ബാങ്ക് വായ്പ, നിക്ഷേപ നിരക്കുകള്‍ 0.25% കുറവ് വരുത്തി.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ഫെബ്രുവരി ഒന്നു മുതലാണ് പലിശ നിരക്ക് കുയ്ക്കുക. ഇതോടെ ബാങ്കിന്റെ ഏറ്റവും കുറഞ്ഞ പലിശ 10.25 ശതമാനമായിരിക്കുമെന്ന് എച്ച് ഡി എഫ് സി അറിയിച്ചു. വാഹന വായ്പകളുടെ പലിശ കാല്‍ ശതമാനം കുറച്ചിട്ടുണ്ട്. വാണിജ്യ വാഹനങ്ങളുടെ പലിശ കാല്‍ ശതമാനവും കുറച്ചു. കഴിഞ്ഞ മാസം ബാങ്ക് അടിസ്ഥാന പലിശ നിരക്ക് 9.7 ശതമാനമായി താഴ്ത്തിയിരുന്നു.
RBI's rate , Private sector, HDFC Bank , BPLR , RBI , Cash Reserve Bank , IDBI

Key Words: RBI's rate , Private sector, HDFC Bank , BPLR , RBI , Cash Reserve Bank , IDBI , State Bank of India ,HDFC, Bank

Post a Comment