ആശംസ

Sunset, Poem, New Year, Molestation, Ravindran Pady, Celebration
രന്‍ നാ­രി­യെ
ക­ടി­ച്ചു­പ­റി­ച്ചു തി­ന്നു­ന്ന­ കാ­ലത്ത്
കി­ഴ­ക്കു­ പിറന്ന
പു­തു­വര്‍­ഷ­ക്കുഞ്ഞേ,
നി­ന്നെ എ­ങ്ങ­നെ­യാണ്
വ­ര­വേല്‍­ക്കേ­ണ്ടത്,
എ­ന്തു­പ­റ­ഞ്ഞാ­ണ്
ആ­ശം­സി­ക്കേ­ണ്ടത്?

പീ­ഢ­ന യു­ഗ­ത്തില്‍
യു­ദ്ധ കാ­ണ്ഡ­ത്തില്‍
ദുരി­ത പര്‍­വ്വ­ത്തില്‍
ജ­നി­ക്കാന്‍ വി­ധി­ക്ക­പ്പെ­ട്ടവളേ
നി­ന­ക്ക് 2013
എ­ന്ന­പേ­ര്‍ ചേരു­മോ?

കാ­ല­ത്തിന്‍ ക­ണ്ണായ്
ഇ­രു­ട്ടില്‍ മി­ന്ന­ലായ്
മു­റി­വില്‍ മ­രു­ന്നായ്
മാ­റാന്‍ നി­ന­ക്കാ­യാല്‍
സഫ­ലം നിന്‍ ജന്മം.

Sunset, Poem, New Year, Molestation, Ravindran Pady, Celebration

-ര­വീ­ന്ദ്രന്‍ പാടി

Keywords: Sunset, Poem, New Year, Molestation, Ravindran Pady, Celebration

Post a Comment

Previous Post Next Post