Follow KVARTHA on Google news Follow Us!
ad

കേരള പോലീസ് പെണ്‍കുട്ടികളോട് ചെയ്തത്‌

കൊച്ചു കുട്ടികള്‍ തെറ്റ് ചെയ്താല്‍ കോല് മിഠായി ടായ് ടായ്.... എന്ന ചൊല്ല് കേരളാപോലീസിന് മറന്ന് പോയെന്നാണ് Article, Police, Terrorists, Mavelikkara, Student, Arrest, Jimshar, Police Station.
Article, Police, Terrorists, Mavelikkara, Student, Arrest, Jimshar, Police Station.

കൊച്ചു കുട്ടികള്‍ തെറ്റ് ചെയ്താല്‍ കോല് മിഠായി ടായ് ടായ്.... എന്ന ചൊല്ല് കേരളാപോലീസിന് മറന്ന് പോയെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ മാവോയിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ അടിമുടി ചൊറിഞ്ഞ് കേറുന്നുണ്ടാകും. അതുകൊണ്ടാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയോട് മാവേലിക്കര പോലീസ് മര്യാദകേട് കാട്ടിയത്.


പത്തും പതിനാറും വയസ്സുള്ള രണ്ടുപെണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോയി പോലീസ് ചോദിച്ചത് മാവോയിസ്റ്റുമായി നിങ്ങള്‍ക്ക് എന്ത് ബന്ധമെന്നോ? നിങ്ങള്‍ അവരെ സഹായിച്ചിട്ടുണ്ടോ എന്നൊന്നുമല്ല. നിങ്ങള്‍ മാവോയിസ്റ്റുകളുമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോ എന്നൊക്കെയാണ്.

2012 ഡിസംബര്‍ 29ന് ഉച്ചയ്ക്ക് ശേഷം മാവേലിക്കര പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഏഴംഗസംഘത്തിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരനുഭവം നേരിട്ടത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ വിദ്യാര്‍ഥികളും കൂടംകുളം സമരത്തില്‍ പങ്കെടുക്കുന്നവരുമാണെന്ന വാദവുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ആമിയും അവളുടെ അനിയത്തി സവീറയുമടക്കം ഏഴ് വിദ്യാര്‍ഥികളെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

നമ്മുടെ പോലീസിന്റെ പുതിയ പണി ഏതായാലും കൊള്ളാം കന്യാചര്‍മ്മം പൊട്ടിയോ എന്ന് നോക്കാന്‍ പറ്റിയ പാര്‍ട്ടി കേരള പോലീസ് തന്നെയാണ്. 'നീ ഇവരില്‍ ആരുമായെങ്കിലും സെക്‌സ് ചെയ്തിട്ടുണ്ടോ സത്യം പറയുന്നതാ നല്ലത് അല്ലെങ്കില്‍ ഇപ്പോള്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി പരിശോധിക്കും. സ്വന്തമായി ചെയ്യാറുണ്ടോ? സ്വന്തമായി ചെയ്യുന്നതും പുരുഷനുമായി ചെയ്യുന്നതും തിരിച്ചറിയാന്‍ പറ്റും. നിന്റെ കന്യാ ചര്‍മ്മം പൊട്ടിയിട്ടുണ്ടോ?' മാവോയിസ്റ്റ് തീവ്രവാദികളെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയോട് പോലീസ് ചോദിച്ച ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. പോലീസിന്റെ ചോദ്യത്തിനുള്ള ഉത്തരം അവര്‍ വിചാരിക്കുന്ന രീതിയില്‍ നല്‍കപ്പെട്ടാല്‍ മാവോയിസ്റ്റായി മുദ്ര കുത്തും. അങ്ങനെ വന്നാല്‍ കേരളത്തിലെ കന്യാചര്‍മം പൊട്ടിയ സകല പെണ്ണുങ്ങളും സെക്‌സിലേര്‍പ്പെട്ടവരും മാവോയിസ്റ്റുകളായി മാറും. അല്ല പിന്നെ....

മാവോയിസവും കന്യാചര്‍മവും തമ്മില്‍ ഇത്രയ്ക്ക് വലിയൊരു അവിഹിത ബന്ധം സാംസ്‌കാരിക വിപ്ലവകാലത്ത് പോലും ഉണ്ടാവാത്തതാണ്. ഇതിപ്പോള്‍ ഏത് പ്രത്യേയശാസ്ത്രം വെച്ചാണ് നമ്മുടെ പോലീസ് ഏമാന്മാര്‍ കണ്ടെത്തിയതെന്നാണ് മനസ്സിലാകാത്തത്. കന്യാചര്‍മം മാവോയിസ്റ്റുകളെ കണ്ടെത്താനുള്ള ഉപകരണമാണെന്ന് കണ്ടെത്തിയ കേരള പോലീസിന് ഭൗതിക ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ട്.

സാധാരണക്കാരന്റെ നികുതി പണം കൊണ്ട് ജീവിക്കുന്ന പോലീസുകാര്‍ നാളെ നമ്മുടെ മക്കളോടും ഇതേ ചോദ്യം ചോദിച്ച് മാവോയിസ്റ്റ് എന്ന് മുദ്രകുത്തില്ലെന്ന് ആര് കണ്ടു. അല്ലെങ്കിലും പോലീസുകാര്‍ക്ക് ലൈംഗിക അവയവങ്ങളോട് വലിയ ബഹുമാനവും ആദരവുമാണല്ലോ ഉള്ളത്. പ്രത്യേകിച്ച് നമ്മുടെ (ഇന്ത്യന്‍) പോലീസിന്. ലാത്തിക്ക് പ്രത്യുല്‍പാദന ശേഷിയുണ്ടെങ്കില്‍ ഞാന്‍ ആയിരം ലാത്തി കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നെന്ന് കേരളത്തിലെ ധീരസഖാവിന് പറയേണ്ടി വന്നത് ഏമാന്മാരുടെ ഈ ഭയഭക്തി ബഹുമാനം കാരണമാണല്ലോ?

അജിത്ത് അങ്കിത്തിന്റെ കല്ലുകയറ്റല്‍ പ്രയോഗത്തില്‍ യോനി തകര്‍ന്ന സോണി സോറിയെ കുറിച്ച് വായിച്ചപ്പോള്‍ നാം ചത്തീസ്ഗഡ് പോലീസിനെതിരെ രോക്ഷം കൊണ്ടു. അവിടെ നടന്നതിന്റെ ആദ്യ ചുവടുവെപ്പ് തന്നെയാണ് മാവേലിക്കര പോലീസ് സ്‌റ്റേഷനില്‍ നടന്നത്.

സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണിത്. അത് പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തിലാണെന്നത് സംഭവത്തിന്റെ ഗൗരവം ഇരട്ടിക്കുന്നു. കുട്ടികള്‍ എത്ര വലിയ കുറ്റം ചെയ്താലും അവര്‍ കുറ്റവാളികളല്ല. നിയമവുമായി സന്ധി ചെയ്യാത്തവരാണ് അവര്‍. നിയമവുമായി സമരസപ്പെടാത്തവര്‍ എന്ന വിശേഷണമാണ് അവര്‍ക്കുള്ളത്. നമ്മുടെ നിയമങ്ങള്‍ കുട്ടികളെ ഇങ്ങനെ പരിഗണിക്കുന്നത് കൊണ്ടാവാം മുതിര്‍ന്നവര്‍ ഇങ്ങനെ പറഞ്ഞത് 'കൊച്ചു കുട്ടികള്‍ കുറ്റം ചെയ്താല്‍ കോല് മിഠായി ടായ്...ടായ്...' എന്ന്. അത് എന്തായാലും കേരള പോലീസ് മറന്ന് പോയത് കൊണ്ട് ഞങ്ങള്‍ ശിശുസഹചമായ പ്രതികരണത്തോടെ വിളിക്കും 'പുല്ലാണേ, പുല്ലാണേ... പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ...പുല്ലാണേ പുല്ലാണേ പാടത്തും പറമ്പിലും പുല്ലാണേ'.

-പി. ജിംഷാര്‍

Keywords: Article, Police, Terrorists, Mavelikkara, Student, Arrest, Jimshar, Police Station.

Post a Comment