Follow KVARTHA on Google news Follow Us!
ad

വാങ്ങുന്ന ഫീസിന് ആനുപാതികമായി ശമ്പളമുള്ള ജോലികള്‍ ലഭിക്കുന്നില്ലെന്ന് സര്‍വേ

വ്യവസായികളുടെ മുഖ്യ സംഘടനയായ അസോചം നടത്തിയ സര്‍വേയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്ന Teachers, Students, Fees, Survey, Delhi, Job, School, Kvartha, Malayalam News, Kerala Vartha, Malayalam Vartha, Kerala News.
ന്യൂഡല്‍ഹി: വ്യവസായികളുടെ മുഖ്യ സംഘടനയായ അസോചം നടത്തിയ സര്‍വേയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്ന ഫീസിന് ആനുപാതികമായി ശമ്പളമുള്ള ജോലികള്‍ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. രാജ്യത്ത് എം.ബി.എ പഠനം കഴിഞ്ഞിറങ്ങുന്നവരില്‍ 10 ശതമാനത്തിനു മാത്രമേ യോജിച്ച ജോലി കിട്ടുന്നുള്ളു. വ്യവസായ ലോകത്തിന്റെ ആവശ്യമനുസരിച്ചുള്ള പാഠ്യ വിഷയങ്ങളും രീതികളുമല്ല കോഴ്‌സിന്റേത് എന്നതിനാലാണ് നിയമനം കുറയു­ന്ന­തെ­ന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയു­ന്നത്.

ക­ഴി­ഞ്ഞ നാല് വര്‍ഷത്തിനിടെ ക്യാംപസ് നിയമനങ്ങള്‍ 40 ശതമാനം കുറഞ്ഞെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റുട്ട് മാനേജ്‌മെന്റ് പോലെയുള്ള പ്രമൂഖ ബി സ്‌ക്കുളുകള്‍ ഒഴികെയുള്ള ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും കമ്പനികളെ ആകര്‍ഷിക്കാനാവുന്നില്ലെന്നും പറയുന്നു. വന്‍ നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷം 180 ലേറെ ബിസിനസ് സ്‌ക്കൂളുകള്‍ അടച്ചുപൂട്ടേണ്ടതായി വന്നു. എന്നാല്‍ കഴി­ഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബി സ്‌ക്കുളുകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചെന്നും കണ്ടെത്തി. അധ്യപകരുടെ യോഗ്യത ഉള്‍പ്പെടെയുള്ള ഗുണനിലവാര ഘടകങ്ങള്‍ ഉറപ്പാക്കാന്‍ ഈ മേഖലയ്ക്ക് കഴിയാത്തത് ഒരു പ്രധാന പോരായ്മയായി അസോചം എടുത്തുകാട്ടുന്നു.


Teachers, Students, Fees, Survey, Delhi, Job, School, Kvartha, Malayalam News, Kerala Vartha, Malayalam Vartha, Kerala News.Keywords: Teachers, Students, Fees, Survey, Delhi, Job, School, Kvartha, Malayalam News, Kerala Vartha, Malayalam Vartha, Kerala News.

Post a Comment