Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ സൈനികന്റെ തലയറുത്തയാള്‍ക്ക് അഞ്ച് ലക്ഷം പ്രതിഫലം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനീകന്‍ ലാന്‍സ് നായിക്ക് ഹേംരാജിന്റെ തലയറുത്തയാള്‍ക്ക് പാക്കിസ്ഥാന്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലം നല്‍കിയതായി റിപോര്‍ട്ട്.National, Martyrdom, Lance Naik Hemraj, Lance Naik Sudhakar Singh, ISI, Pakistan Army, Terror outfits, Lashkar-e-Toiba (LeT), Jaish-e-Mohammed (JeM)

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികന്‍ ലാന്‍സ് നായിക്ക് ഹേംരാജിന്റെ തലയറുത്തയാള്‍ക്ക് പാക്കിസ്ഥാന്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലം നല്‍കിയതായി റിപോര്‍ട്ട്. ലഷ്‌കര്‍ഇതൊയ്ബ, ജയിഷ്ഇമുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ സഹകരണത്തോടെ ഐ.എസ്.ഐയും പാക്കിസ്ഥാന്‍ സൈന്യവും സം യുക്തമായാണ് ആക്രമണം നടത്തിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ആക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ, റോ, മിലിറ്ററി ഇന്റലിജന്‍സ് എന്നീ ഏജന്‍സികള്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സുബേദാര്‍ ജബ്ബാര്‍ ഖാന്റെ നേതൃത്വത്തില്‍ തറ്റപനിയിലെ സൈനീക യൂണിറ്റാണ് ആക്രമണം നടത്തിയത്. ലഷ്‌കര്‍ഇതോയിബ പ്രവര്‍ത്തകനായ അന്‍ വര്‍ ഖാനാണ് ഹേംരാജിന്റെ തലയറുത്തത്. 1996ല്‍ നടന്ന ഓപ്പറേഷനുകളിലും ഇയാള്‍ പങ്കെടുത്തതായി റിപോര്‍ട്ടുണ്ട്.

National, Martyrdom, Lance Naik Hemraj, Lance Naik Sudhakar Singh, ISI, Pakistan Army, Terror outfits, Lashkar-e-Toiba (LeT), Jaish-e-Mohammed (JeM)പാക്കിസ്ഥാന്‍ സൈന്യവും ഐ.എസ്.ഐയുമാണ് അന്‍ വര്‍ ഖാന് അഞ്ച് ലക്ഷം രൂപ പ്രതിഫലം നല്‍കിയത്.

നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള നിരവധി യുവാക്കളെ പാക് സൈന്യം ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നുവെന്നും റിപോര്‍ട്ടുണ്ട്. ഇവര്‍ക്ക് സൈനീക യൂണിഫോമുകളും പരിശീലനവും നല്‍കി നിയന്ത്രണരേഖയില്‍ നിയമിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൈനുകള്‍ സ്ഥാപിക്കുക, സൈനീകര്‍ക്ക് നേരെ ആക്രമണം നടത്തുക എന്നിവയാണ് ഇവരുടെ ജോലി. മൈനുകള്‍ സ്ഥാപിക്കുന്നതിന് 5,000 രൂപയും സൈനീകനെ വെടിവെച്ചുകൊന്നാല്‍ 10,000 രൂപയും സൈനീകന്റെ തലയറുക്കുന്നവര്‍ക്ക് 5,00,000 രൂപയുമാണ് പാക് സൈന്യം വാഗ്ദാനം ചെയ്തിരിക്കുന്നത്.

SUMMERY: New Delhi: Pakistani Army’s disregard of military ethics is well know. However, the absolute lack of respect for the fallen soldier that they displayed by not returning the head of Indian braveheart Lance Naik Hemraj was accentuated with reports claiming that the coward who carried out the act was rewarded for the craven act.

Keywords: National, Martyrdom, Lance Naik Hemraj, Lance Naik Sudhakar Singh, ISI, Pakistan Army, Terror outfits, Lashkar-e-Toiba (LeT), Jaish-e-Mohammed (JeM)

Post a Comment