Follow KVARTHA on Google news Follow Us!
ad

ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചതിനെച്ചൊല്ലി ആശുപത്രിയില്‍ സംഘര്‍ഷം

ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചതിനെച്ചൊല്ലി ആശുപത്രിയില്‍ സംഘര്‍ഷം. വൈറ്റില കെല്‍കെയര്‍ ഹോസ്പിറ്റലിലായിരുന്നു Hospital, Women, Doctor, Treatment, Sujith, Priya, Morning, Kvartha, Malayalam News, Kerala Vartha, Treatment, Clash, Obituary, Kerala.
കൊച്ചി: ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചതിനെച്ചൊല്ലി ആശുപത്രിയില്‍ സംഘര്‍ഷം. വൈറ്റില കെല്‍കെയര്‍ ഹോസ്പിറ്റലിലായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചളിക്കവട്ടം കടകത്തുപറമ്പ് സുജിത്തിന്റെ ഭാര്യ പ്രിയ (27) ആണ് മരിച്ചത്.

ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച ശേഷം രണ്ടു തവണ കുത്തിവെയ്പ്പ് നടത്തി . നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ മറ്റൊരു ഡോക്ടര്‍ പരിശോധിച്ചതിനുശേഷം യുവതിക്ക് ശാരീരിക അസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു.

Hospital, Women, Doctor, Treatment, Sujith, Priya, Morning, Kvartha, Malayalam News, Kerala Vartha, Treatment, Clash, Obituary, Kerala.
ഹൃദയാഘാതമാണെന്ന് കണ്ടെത്തി നാലുമണിയോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അല്പസമയത്തിനകം യുവതി മരിച്ചു. കുത്തിവയ്പ്പിനെ തുടര്‍ന്നാണ് മരണം എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും അക്രമാസക്തരാകുകയാണുണ്ടായത്. ഇത് കുറച്ചുസമയം ആശുപത്രിയില്‍ സംഘര്‍ഷത്തിനിടയാക്കി.

Keywords: Hospital, Women, Doctor, Treatment, Sujith, Priya, Morning, Kvartha, Malayalam News, Kerala Vartha, Treatment, Clash, Obituary, Kerala.

Post a Comment