Follow KVARTHA on Google news Follow Us!
ad

ബാ­ങ്കില്‍ നിന്നും പ­ണ­വുമായി മ­ട­ങ്ങു­ന്നവ­രെ കൊ­ള്ള­യ­ടി­ക്കു­ന്ന­യാള്‍ പി­ടി­യില്‍

ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറുകളില്‍ നിന്നും പ­ണ­മെ­ടുത്തു മടങ്ങുന്നവരെ കൊള്ളയടിക്കുന്ന ഏഷ്യക്കാരനെ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി)Bank, ATM, Doha, Asia, Criminal , Investigates, Arrest, Vehicles, Cash, Foreign, Natives, World.
ദോഹ: ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറുകളില്‍ നിന്നും പ­ണ­മെ­ടുത്തു മടങ്ങുന്നവരെ കൊള്ളയടിക്കുന്ന ഏഷ്യക്കാരനെ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ഒന്നരലക്ഷം റിയാലും പിടിച്ചെ­ടു­ത്തി­ട്ടുണ്ട്.

ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറില്‍ നിന്നും പണവുമായി മ­ട­ങ്ങു­മ്പോള്‍ വാഹനത്തിന്റെ ഗ്ലാസ് തല്ലിപ്പൊളിച്ച് കവര്‍ച്ച നടത്തുന്നതായി നിരവധി സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും സി.ഐ.ഡിക്ക് പരാതി ലഭിച്ചിരു­ന്നു.

തുടര്‍ന്ന് പ്രത്യേകസംഘം രൂപപ്പെടുത്തി സി.ഐ.ഡി നടത്തിവന്ന അതി വിദഗ്ധമായ അന്വേഷണത്തിലാ­ണ് പ്ര­തി­യെ പി­ടി­കൂ­ടിയത് . പ­ണ­മെ­ടു­ത്ത് മ­ട­ങ്ങു­ക­യാ­യി­രു­ന്ന­വര്‍ സ­ഞ്ച­രിച്ച ഒരു വാഹനത്തില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനി­ടെ വാ­ഹ­നത്തെ പിന്തുടര്‍ന്ന സി.ഐ.ഡി സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇടപാടുകാര്‍ ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറില്‍ നിന്നും പ­ണ­മെ­ടു­ത്തി­റ­ങ്ങുന്നത രഹസ്യമായി മനസ്സിലാക്കിയ ശേഷം അവരെ പിന്തുടരുകയും അവര്‍ എന്തെങ്കിലും ആവശ്യത്തിനായി വാഹനം നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ ഗ്ലാസ് തകര്‍ത്ത് വാഹനത്തില്‍ നിന്ന് പണം മോഷ്ടിച്ച് വിദഗ്ധമായി കടന്നുകളയുകയുമായിരുന്നു ഇയാളുടെ പതിവ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതി­ച്ചു.

Bank, ATM, Doha, Asia, Criminal , Investigates, Arrest, Vehicles, Cash, Foreign, Natives, World.
സ്വദേശികളും വിദേശികളുമായ പലരുടെയും വാഹനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത് കൈവശം സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം റിയാല്‍ ഇയാളില്‍ നിന്ന് പിടിച്ചെ­ടു­ത്തി­ട്ടുണ്ട് . തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രതിയെ ക്യാപിറ്റല്‍ സുരക്ഷാ വകുപ്പിന് കൈമാറി. ഇ­തോടെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാഹനത്തില്‍ സൂക്ഷിച്ച് പുറത്തുപോകരുതെന്ന് സി.ഐ.ഡി അധികൃതര്‍ പൊതു ജന­ങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Keywords: Bank, ATM, Doha, Asia, Criminal , Investigates, Arrest, Vehicles, Cash, Foreign, Natives, World, CID Arrests Robber and Seizes QR 150000

Post a Comment