Follow KVARTHA on Google news Follow Us!
ad

പത്തനംതിട്ട ജില്ലയില്‍ ആന്ത്രാക്‌സ് പടരു­ന്നു

പത്തനംതിട്ട ജില്ലയില്‍ ആന്ത്രാക്‌സ് പടരുന്നതായി റിപ്പോര്‍ട്ട്. മൃഗങ്ങള്‍ പെട്ടെന്ന് ചാകുന്നതില്‍ സംശയം തോന്നി വെറ്റനറി Animal, Pathanamthitta, District, Report, Death, Anthrax Doctor, Kvartha, Malayalam News , Kerala Vartha.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ആന്ത്രാക്‌സ് പടരുന്നതായി റിപ്പോര്‍ട്ട്. മൃഗങ്ങള്‍ പെട്ടെന്ന് ചാകുന്നതില്‍ സംശയം തോന്നി വെറ്റനറി സര്‍ജന്‍മാര്‍ നടത്തിയ പരിശോധനയിലാണ് ജില്ലയില്‍ ആന്ത്രാക്‌സ് ബാധ കണ്ടെത്തിയത്. രോഗബാധ തിരുവല്ല മഞ്ഞാടി ലാബില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അരുവാപ്പുലം ഊട്ടുപാറയില്‍ ഒരു പന്നിയും ചാത്തന്‍തറയില്‍ ഒരു പശുവും ആന്ത്രാക്‌സ് രോഗം ബാധിച്ചാണ് ചത്തതെന്ന് പരിശോധനയില്‍ തെളിഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ ആന്ത്രാക്‌സ് രോഗ ഭിതിയിലാണ് പത്തനംതിട്ട ജില്ലയിലെ ജന­ങ്ങള്‍.

Animal, Pathanamthitta, District, Report, Death, Anthrax  Doctor, Kvartha, Malayalam News , Kerala Vartha.ആന്ത്രാക്‌സ് ബാക്ടീരിയ വിത്ത് രൂപത്തില്‍ 100 വര്‍ഷം വരെ ജീവിക്കും. തിളപ്പിച്ചാല്‍ പോലും നശിക്കില്ല. രോഗം മനുഷ്യരിലേയ്ക്ക് പടരാനുള്ള സാധ്യതയും ഏറെയാണ്. രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ റിങ് വാക്‌സിനേഷനാണ് നടത്തുന്നത്. ഉറവിടത്തി­ന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഏറ്റവും അകന്ന പ്രദേശത്ത് നിന്ന് വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവയ്പ്പു നടത്തുന്നതാണ് ഈ രീതി. മൃഗങ്ങള്‍ പെട്ടെന്ന് ചാകുന്നതും മൂക്കിലൂടെയും മലദ്വരത്തിലൂടെയും രക്തസ്രാവമുണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


Keywords: Animal, Pathanamthitta, District, Report, Death, Anthrax  Doctor, Kvartha, Malayalam News , Kerala Vartha.

Post a Comment