Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ ബണ്ടി ചോറാക്കി; സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ബണ്ടി ചോറിന്റെ മുഖം നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടി. Facebook, Chief Minister, Thiruvananthapuram, Oommen Chandy, Case, Kerala, Kerala Vartha, Kerala News.
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ബണ്ടി ചോറിന്റെ മുഖം നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടി. വിവര സമ്പര്‍ക്ക വകുപ്പില്‍ വെബ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സന്തോഷിനെതിരെയാണ് നടപടി സ്വീകരിച്ചത്.

ബണ്ടി ചോറിന്റെ ഉടലില്‍ മുഖ്യമന്ത്രിയുടെ മുഖം ചേര്‍ത്തുവെച്ച് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കുറ്റം. സി.ഡിറ്റിലെ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റായ സന്തോഷ് വിവര സമ്പര്‍ക്ക വകുപ്പില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് സംഭവത്തോടെ ഇയാളുടെ ഡപ്യൂട്ടേഷന്‍ റദ്ദാക്കി സി.ഡിറ്റിലേക്ക് തന്നെ പറഞ്ഞു വിടുകയും ചെയ്തു.

 Facebook, Chief Minister, Thiruvananthapuram, Oommen Chandy, Case, Kerala, Kerala Vartha, Kerala News.സൈബര്‍ സെല്ലില്‍ സന്തോഷിനെതിരെ പരാതിയും നല്‍കി. ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് ഇതിനു മുമ്പും സന്തോഷ് സര്‍ക്കാരിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് മുഖ്യമന്ത്രിയെ തന്നെ ബണ്ടി ചോറാക്കി കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്.


Keywords: Facebook, Chief Minister, Thiruvananthapuram, Oommen Chandy, Case, Kerala, Kerala Vartha, Kerala News.

Post a Comment