Follow KVARTHA on Google news Follow Us!
ad

ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഇന്ത്യക്കാരായ 21 വനിതാ കുറ്റവാളികള്‍

അന്താരാഷ്ട്രപൊലീസായ ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഇന്ത്യക്കാരായ 21 വനിതാ കുറ്റവാളികള്‍. ലിസ്റ്റില്‍ Interpol, Wanted, Criminal, List, 21 indian women, Malayali, Payyannur, Punalur, Case, Arrest warrant, Murder, Kidnap, Cheating, Kerala, Kvartha, Malayalam news

കാഞ്ഞങ്ങാട്: അന്താരാഷ്ട്രപൊലീസായ ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഇന്ത്യക്കാരായ 21 വനിതാ കുറ്റവാളികള്‍. ലിസ്റ്റില്‍ രണ്ട് മലയാളികളുമുണ്ട്. പയ്യന്നൂര്‍ സ്വദേശി ഓമന (59) കൊലക്കേസ് പ്രതിയാണ്. ഡോക്ടറായിരുന്ന ഇവര്‍ കാമുകനെ കൊന്ന് ശരീരം മുറിച്ച് ബാഗിലാക്കിയ കേസിലെ പ്രതിയാണ്.

ഏറെ കോളിളക്കമുണ്ടാക്കിയ കേസാണിത്. വഞ്ചന, മോഷണം, അതിക്രമിച്ച് കടക്കല്‍ എന്നീകുറ്റങ്ങളാണ് പുനലൂര്‍ സ്വദേശി സാറാമ്മ തോമസിനെതിരെയുള്ളത്. കൊല്‍ക്കത്ത സ്വദേശി അനിതയാണ് (43) ലിസ്റ്റില്‍ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നത്. അതിക്രമിച്ച് കടന്ന് മോഷണം നടത്തിയ കേസില്‍ ഡല്‍ഹി ചീഫ് മെട്രോപൊലീറ്റന്‍ മജിസ്‌ട്രേറ്റ് ഇവര്‍ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ട് നാളുകളായി. ഇതേകുറ്റത്തിനാണ് അമൃതസര്‍ സ്വദേശി അമീര്‍ കൗറിമെതിരെ ദല്‍ഹി സി.ബി.ഐ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്.

ഗുജറാത്തിയായ കിരണ്‍ നദി രഹാനെതിരെ അഹമ്മദാബാദ് മെട്രോപ്പൊളീത്തിയന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റാണ് നിലനില്‍ക്കുന്നത്. തട്ടിപ്പുകേസില്‍ ഗുജറാത്തുകാരി ഭാവന എന്ന യുവതിയെയും ഇന്റര്‍പോള്‍ അന്വേഷിച്ചുവരുന്നു. ആന്ധ്രാ സ്വദേശി വനിതാറാണി (35) തട്ടിപ്പു കേസില്‍ നാടുവിട്ടതാണ്. ഇവരും അന്താരാഷ്ട്ര കുറ്റവാളികളുടെ ലിസ്റ്റിലുണ്ട്.

വിജയവാഡ സ്വദേശി ശ്രീരൂപദേവിയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റം എന്നിവ ചുമത്തിയാണ് കേസ്. ബോംബെ സ്വദേശിനി പത്മ (41) ദല്‍ഹിക്കാരി അഞ്ചലി (50) എന്നിവരും ലിസ്റ്റിലുണ്ട്. തമിഴ്‌നാട് സ്വദേശിനി ഭുവനേശ്വരിയെ (42) ചെന്നൈ മെട്രോപ്പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. ഇവര്‍ പൊലീസി കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട് രാജ്യം വിട്ടു. ഇവരും പിടികിട്ടാപ്പുള്ളിയാണ്.

മോഷണക്കേസില്‍ മറ്റൊരു തമിഴ് യുവതിയായ ഷാര്‍മിളയെയും ഇന്റര്‍പോള്‍ തിരയുന്നു. ആന്ധ്രാക്കാരി ഹിമകപൂര്‍ (40), ബീഹാര്‍ സ്വദേശി ഇന്ദിര (59) ഉത്തരേന്ത്യക്കാരി സന്ധ്യ (47) എന്നിവര്‍ വഞ്ചനാ കേസില്‍പെട്ട് നാടുവിട്ടവരാണ്. പഞ്ചാബ് സ്വദേശി സീമ കപൂര്‍ (42) കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തിയ കേസിലെ പ്രതിയാണ്.

തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതിയാണ് ഇന്റര്‍ പോളിന്റെ ലിസ്റ്റിലുള്ള തമിഴ്‌നാട്ടുകാരി രാംചാന്‍ബീവി എന്ന അന്‍പത്തിരണ്ടുകാരി. ഓര്‍ഗനൈസിഡ് െ്രെകം, വഞ്ചന എന്നീ കേസുകളിലാണ് ഗുജറാത്തിയായ ഉഷാസിന്‍ സൂര്യകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യക്കാരായ നജ്മ അബ്ദുള്‍ റസ്‌വി, ബിസ്വാസി എന്നീ സ്ത്രീകളും ഇന്റര്‍പോളിന്റെ ലിസ്റ്റിലുണ്ട്.

Keywords: Interpol, Wanted, Criminal, List, 21 indian women, Malayali, Payyannur, Punalur, Case, Arrest warrant, Murder, Kidnap, Cheating, Kerala, Kvartha, Malayalam news

Post a Comment