181 ഡയൽ ചെയ്യൂ; ഡൽഹിയിൽ സ്ത്രീകൾക്കായി 24 മണിക്കൂർ ഹെൽപ് ലൈൻ

ന്യൂഡൽഹി: ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി 24 മണിക്കൂർ ഹെൽ പ് ലൈൻ സർവീസ് ലഭ്യമാകും. ജനുവരി ഒന്നുമുതൽ ഈ സേവനം പ്രവർത്തനമാരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു. 181 എന്ന നമ്പറിലേയ്ക്ക് വിളിച്ചാൽ ഏത് സമയത്തും സ്ത്രീകൾക്ക് പോലീസിന്റെ സേവനം ലഭ്യമാക്കാം.

കഴിഞ്ഞയാഴ്ച പ്രസ്തുത ഹെൽ പ് ലൈൻ ആരംഭിക്കുമെന്ന് ഷീല ദീക്ഷിത് അറിയിച്ചിരുന്നെങ്കിലും ദിവസം വ്യക്തമാക്കിയിരുന്നില്ല. ഡൽഹി പെൺകുട്ടിയുടെ മരണത്തെതുടർന്ന് സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള മുറവിളികൾ രൂക്ഷമാകുന്നതിനിടയിലാണ് ഹെൽ പ് ലൈൻ സൗകര്യം ധൃതിപിടിച്ചൊരുക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൺ ട്രോൾ റൂം പ്രവർത്തിക്കുക. ഡൽഹി സെക്രട്ടേറിയേറ്റിൽ പ്രവ്ർത്തിക്കുന്ന കൺ ട്രോൾ റൂം നഗരത്തിലെ 185 സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രടെലികോം മന്ത്രി കപിൽ സിബലിനോട് മുഖ്യമന്ത്രി നടത്തിയ അഭ്യർത്ഥന പ്രകാരമാണ് മൂന്നക്ക നമ്പർ അനുവദിച്ചിരിക്കുന്നത്. 167 ആയിരുന്നു ആദ്യം അനുവദിച്ച നമ്പർ. എന്നാൽ ഓർമ്മയിൽസൂക്ഷിക്കാൻ എളുപ്പം 181 ആണെന്ന നിർദ്ദേശമുയർന്ന സാഹചര്യത്തിലാണ് നമ്പർ മാറ്റിയത്.

SUMMERY: New Delhi: The Delhi government is expected to launch today a round-the-clock helpline '181' for helping women in distress. Chief Minister Sheila Dikshit had announced the setting up of this helpline last week following widespread protests in the city in the wake of the brutal gang-rape of 23-year-old medical student 'Amanat '(NOT her real name). After battling for her life for 13 days, the girl died in a Singapore hospital on Saturday.

Keywords: National, New Delhi, Delhi government, Launch, Round-the-clock, Helpline '181', Women in distress, Chief Minister, Sheila Dikshit, Announced, Widespread protests

Post a Comment

Previous Post Next Post