കോലി രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കില്ല

Indian batsman, Virat Kohli , ODI , Pakistan, Kolkata,  BCCI , Cricket, Sports, Mahendra Singh Dhoni, Ravichandran Ashwin
ചെന്നൈ: പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലി കളിച്ചേക്കില്ല. കാലിന് പരിക്കേറ്റതാണ് കോലിക്ക് തിരിച്ചടിയായത്. ചെന്നൈ ഏകദിനത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് കോലിക്ക് പരിക്കേറ്റത്.

നാല്‍പ്പത്തിയൊന്നാം ഓവര്‍ പന്തെറിയുന്നതിനിടെ കോലിയുടെ കാല്‍തെന്നി വീഴുകയായിരുന്നു. നടക്കാന്‍ പ്രയാസപ്പെട്ടാണ് കോലി കളിക്കളം വിട്ടത്. പിന്നീട് സുരേഷ് റെയ്‌നയാണ് കോലിയുടെ ഓവര്‍ പൂര്‍ത്തിയാക്കിയത്.

ജനുവരി മൂന്നിന് കൊല്‍ക്കത്തയിലാണ് രണ്ടാം ഏകദിനം. എം ആര്‍ ഐ സ്‌കാനിംഗിന് ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്ന് ബി സി സി ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ പറഞ്ഞു.SUMMARY: Indian batsman Virat Kohli was on Sunday rendered a doubtful starter for the second ODI against Pakistan to be held in Kolkata on Thursday after he suffered a foot injury in the first match.

Key Words: Indian batsman , Virat Kohli , ODI , Pakistan, Kolkata,  BCCI , Cricket, Sports, Mahendra Singh Dhoni, Ravichandran Ashwin

Post a Comment

Previous Post Next Post