എസ്.ഐയുടെ ക്വാര്‍ട്ടേഴ്‌സില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

Police, Kollam, Rajeev, House, Death, Grill, Vayyanam, Kvartha, Malayalam News, Kerala Vartha, Suicide, Mobil Phone, Kerala.
കൊല്ലം: എസ്.ഐയുടെ ക്വാര്‍ട്ടേഴ്‌സില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ എസ്.ഐയുടെ ക്വാര്‍ട്ടേഴ്‌സിലാണ് അജ്ഞാതനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഡീഷണല്‍ എസ്.ഐ. രാജീവ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ അടുക്കളയുടെ പുറംഭാഗത്തു ഗ്രില്ലില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

മൃതദേഹത്തില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണിന്റെ ഉടമ വയ്യാനം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും മരിച്ചത് അയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഒന്നരയാഴ്ചയായി എസ്.ഐ. സ്ഥലത്തില്ലായിരുന്നു. ക്വാര്‍ട്ടേഴ്‌സിലെ സഹായി പ്രഹ്ലാദനാണ് മൃതദേഹം കണ്ടത്.

Keywords: Police, Kollam, Rajeev, House, Death, Grill, Vayyanam, Kvartha, Malayalam News, Kerala Vartha, Suicide, Mobil Phone, Kerala, Unknown found hang in SI's quarters.

Post a Comment

Previous Post Next Post