Follow KVARTHA on Google news Follow Us!
ad

വിശ്വരൂപം ടിവിയില്‍ കാണാന്‍ 1000 രൂപ

തിയേറ്റര്‍ ഉടമകളുടെ വിലക്ക് മറികടന്ന് കമലഹാസന്‍ തന്റെ പുതിയ ചിത്രമായ വിശ്വരൂപം ഡിടിഎച്ചിലൂടെ തന്നെ റിലീസ് ചെയ്യുന്നു. Kamal Haasan, Collaboration, DTH , Viswaroopam, Tamil Nadu, DTH eight hours prior, Theaters, DTH operator, Entertainment,
Kamal Haasan, Collaboration, DTH , Viswaroopam, Tamil Nadu, DTH eight hours prior, Theaters, DTH operator, Entertainment,
ചെന്നൈ: തിയേറ്റര്‍ ഉടമകളുടെ വിലക്ക് മറികടന്ന് കമലഹാസന്‍ തന്റെ പുതിയ ചിത്രമായ വിശ്വരൂപം ഡിടിഎച്ചിലൂടെ തന്നെ റിലീസ് ചെയ്യുന്നു. ടാറ്റ സ്‌കൈ എന്ന ഡിടിഎച്ച് സേവന ദാതാവുമായി ചേര്‍ന്നാണ് വിശ്വരൂപം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ജനുവരി പത്താം തിയതി രാത്രി ഒന്‍പതിനാകും ഈ റിലീസ്. ഇതിനായി ടി വി പ്രേക്ഷകന്‍​ആയിരം രൂപയാണ് നല്‍കേണ്ടത്.

ചിത്രം തിയേറ്ററില്‍ എത്തുന്നതിന് എട്ട് മണിക്കൂര്‍ മുമ്പേ ഡിടിഎച്ചിലൂടെ ലോകം മുഴുവന്‍ ചിത്രം റിലീസ് ചെയ്യാനാണ് കമലിന്റെ പദ്ധതി. ടി വി റിലീസിലൂടെ ലഭിക്കുന്ന വരുമാനം മുഴുവന്‍ ഡിടിഎച്ച് ഉടമകളും കമലും ചേര്‍ന്ന് പങ്കിടും.

കോപ്പിയടി തടയാനായി എന്‍ക്രിപ്റ്റ് ചെയ്തായിരിക്കും സിനിമ ഡിടിഎച്ചിലൂടെ എത്തുക. ഇതേസമയം ജനുവരി 11ന് ചാര്‍ട്ട് ചെയ്തിട്ടുള്ള ചിത്രം പ്രദര്‍ശിപ്പിയ്ക്കില്ലെന്നാണ് തിയറ്ററുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിടിഎച്ച് റിലീസ് അനുവദിക്കില്ലെന്ന വാശിയിലാണിവര്‍. എന്നാല്‍ , തമിഴ്‌നാട്ടിലെ ജനസംഖ്യയില്‍ മൂന്ന് ശതമാനത്തിന് മാത്രമാണ് ഡിടിഎച്ച് കണക്ഷന്‍ ഉള്ളൂവെന്ന് കമല്‍ ചൂണ്ടിക്കാട്ടുന്നു.ജനങ്ങള്‍ ഒത്തുകൂടുന്ന ഹോട്ടലുകളിലും മറ്റും പൊതുവായി പ്രദര്‍ശിപ്പിയ്ക്കുന്നത് തങ്ങളുടെ കളക്ഷനെ ബാധിയ്ക്കുമെന്ന് തിയറ്ററുടമകളും വാദിക്കുന്നു.

Key Words: Kamal Haasan, Collaboration, DTH , Viswaroopam, Tamil Nadu, DTH eight hours prior, Theaters, DTH operator, Entertainment,

Post a Comment