Follow KVARTHA on Google news Follow Us!
ad

രജനികാന്ത് ഇനി പാഠപുസ്തകത്തിലും

ഇന്ത്യന്‍ സിനിമയിലെ വിസ്മയമാണ് രജനീകാന്ത്. ദക്ഷിണേന്ത്യയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ Rajnikanth, Social networking , Academics. Superstar Rajnikanth, Learning to Communicate, Central Board of Secondary Education ,
Rajnikanth, Social networking , Academics. Superstar Rajnikanth, Learning to Communicate, Central Board of Secondary Education ,ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ വിസ്മയമാണ് രജനീകാന്ത്. ദക്ഷിണേന്ത്യയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു നടനില്ല. അത്ഭുതകരമായ ജീവിതത്തിന് ഉടമയായി രജനി ഇനി കുട്ടിക്ക് പാഠഭാഗമാണ്. സിബിഎസ്ഇയാണ് രജനിയുടെ ജീവിതകഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫ്രം ബസ് കണ്ടക്ടര്‍ ടു സൂപ്പര്‍സ്റ്റാര്‍ എന്ന പേരാണ് രജനിയെപ്പറ്റി പഠിപ്പിക്കുന്ന അധ്യായത്തിന് നല്‍കിയിരിക്കുന്ന പേര്.
കോഴ്‌സ് ബുക്ക് ആറിലെ ലേണിങ് ടു കമ്മ്യൂണിക്കേറ്റ് എന്ന വിഭാഗത്തിലാണ് രജനിയെക്കുറിച്ചുളള പാഠം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളത്.

36 വര്‍ഷം മുമ്പ് ബസ് കണ്ടക്ടറായി തുടങ്ങിയ ജീവിതം. 63ലെത്തുമ്പോഴും ജനപ്രിയനായി തുടരാന്‍ കഴിയുന്നതിന് പിന്നിലുള്ള രഹസ്യം. ശരിക്കും പഠിക്കേണ്ട ഒരു വിഷയമാണ് രജനീകാന്തെന്ന് സംശയമില്ല. ഇത് തിരിച്ചറിഞ്ഞാണ് സിബിഎസ്ഇ രജനിയുടെ ജീവിതം പാഠഭാഗമാക്കിയിരിക്കുന്നത്. രജനി തുടക്കകാലത്ത് കണ്ടക്ടറായിരുന്ന ബസ്സിലെ ഡ്രൈവര്‍ ബഹുദൂറിന്റെ കാഴ്ചപ്പാടിലൂടെയാണ് അദ്ധ്യായം തയ്യാറാക്കിയിരിക്കുന്നത്.

രജനിയെപ്പറ്റി പഠിപ്പിക്കുന്നതിലൂടെ രാജ്യമെങ്ങുമുള്ള വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനാവുമെന്നാണ് സിബിഎസ്ഇയുടെ പ്രതീക്ഷ. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താതെ തന്നെ രജനി കുട്ടികളുടെയും വലിയവരുടെയും ഹീറോയാണ്. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക് പഠിപ്പിക്കാനും കുട്ടികള്‍ക്ക് പഠിക്കാനും പ്രയാസമുണ്ടാവില്ലെന്നുറപ്പ്.

Key Words: Rajnikanth, Social networking , Academics. Superstar Rajnikanth, Learning to Communicate, Central Board of Secondary Education ,CBSE, From Bus Conductor to Superstar, Dignity of Work, Students.

Post a Comment