വി­ല­ക്കയറ്റം യു.ഡി.എ­ഫി­ന്റെ സൃഷ്ടി: വി.എസ്

UDF, V.S Achuthanandan, Thiruvananthapuram, State, Secretariat, LDF, Inauguration, Kodiyeri Balakrishnan, Pinarayi vijayan, Kerala
തിരുവനന്തപുരം: സം­സ്ഥാ­നം ഇ­ന്ന് നേ­രി­ടു­ന്ന വി­ല­ക്ക­യ­റ്റ­ത്തി­ന് പ്രധാന കാ­രണം യു.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങ­ളാ­ണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിലക്കയറ്റത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍.ഡി.എഫ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാ­ജി­വെ­യ്­ക്കു­ക­യാണ് വേണ്ടതെന്നും വി.എ­സ് വ്യ­ക്ത­മാക്കി.

കോണ്‍­ഗ്ര­സുകാര്‍ തമ്മില്‍ തല്ലി കാ­ലം ക­ഴി­ക്കു­ക­യാണ്. അ­തി­നാല്‍ തന്നെ വിലക്കയറ്റം നിയന്ത്രിക്കാന്‍ അ­വര്‍ക്ക് സ­മ­യ­വുമില്ല. കേരളത്തിന് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ വീഴ്ച കൂടാതെ എത്തിക്കാമെന്ന് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്തു തന്നെ കേന്ദ്രം ഉറപ്പു നല്‍­കി­യി­ട്ടു­ള്ള­താണ്. ഇ­തുവരെ സംസ്ഥാനം കണക്കുപറഞ്ഞ് റേഷന്‍ സാ­ധനങ്ങള്‍ വാങ്ങാ­റു­മുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിസംഗത പുലര്‍ത്തുകയാണ്. അവ­ശ്യ സാ­ധ­ന­ങ്ങ­ളുടെ വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും വി.എ­സ്. വ്യ­ക്ത­മാക്കി.

തിങ്കളാഴ്ച രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ഉപവാസം. എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി. തോമസ്, പി.സി. തോമസ്, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ സമരത്തില്‍ പങ്കെ­ടുത്തു.

Keywords: UDF, V.S Achuthanandan, Thiruvananthapuram, State, Secretariat, LDF, Inauguration, Kodiyeri Balakrishnan, Pinarayi vijayan, Kerala, Price hike, a creation of UDF: VS.

Post a Comment

Previous Post Next Post