സ്ത്രീകളെ സഹായിക്കാന്‍ വനിതാ ഹെല്‍പ്പ് ലൈ­നു­കള്‍ സജ്ജം, സ­ജീ­വം (ടോള്‍ ഫ്രീ ന­മ്പ­റുകള്‍)

 Kerala, Thiruvananthapuram, Toll Free, call, girls, Police, Helpline, Malayalam News, Kerala Vartha, Kollam, Pathanamthitta, Alappuzha, Malappuram, Kozhikode, Kannur, Kasaragod, Womens.
തി­രു­വ­ന­ന്ത­പുരം: സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന­തിനു എല്ലാ ജില്ലാ, സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമുകളിലും വനിതാ ഹെല്‍പ്പ് ലൈനു­കള്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­തായി കേരളപോലീസ് അ­റി­യിച്ചു. അപകടങ്ങളില്‍പ്പെടുന്നവരും, രാത്രിയില്‍ യാത്രചെയ്യുന്നവരും, പൂവാല ശല്യത്തിനിരയാകുന്നവരുമായ സ്ത്രീകള്‍ക്ക് അടിയന്തിര സഹായം നല്‍കുകയാണ് വനിതാ ഹെല്‍പ്പ് ലൈനിന്റെ ചുമ­തല.

സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പ് വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം പൌരന്മാര്‍ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ പദ്ധതി വിജയകരമാക്കാന്‍ സാധിക്കു. കേരളത്തിലെ വിവിധ ജില്ലകളിലെയും സിറ്റികളിലെയും പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്‍പ്പ് ലൈനുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു. 1091 എല്ലാ വനിതാ ഹെല്‍പ്പ് ലൈനുകളുടെയും പൊതുവായ ടോള്‍ഫ്രീ നമ്പരാ­ണ്. ലാന്‍ഡ് ഫോണില്‍ നിന്നും ഇതിലേയ്ക്ക് വിളി­ക്കാം.

തിരുവനന്തപുരം ­ 1091/9995399953, തിരുവനന്തപുരം റൂറല്‍ ­ 1091/ 0471 2418277, കൊല്ലം ­ 1091/0474 2764579, പത്തനംതിട്ട ­ 1091/0468 2325352, ഇടുക്കി ­ തൊടുപുഴ ­ 1091/0486 2229100 & കട്ടപ്പന ­ 1091/9497932403, ആലപ്പുഴ ­ 1091/0477 2237474, കോട്ടയം ­ 1091/0481 2561414, എറണാകുളം സിറ്റി ­ 1091/0484 2356044, എറണാകുളം റൂറല്‍ ­ 1091/0484 2623399, തൃശൂര്‍ ­ 1091/0487 2428855, പാലക്കാട് ­ 1091/0491 2504650, മലപ്പുറം ­ 1091/0483 2734830, കോഴിക്കോട് റൂറല്‍ ­ 1091/0496 2517767, കോഴിക്കോട് സിറ്റി ­ 1091/0495 2724420/9497987185, വയനാട് ­ 1091/0493 6206127, കണ്ണൂര്‍ ­ 1091/0497 2764046, കാസര്‍ഗോഡ് ­ 1091/04994 257591. അടിയന്തിര സഹായം ആവശ്യമുള്ള വനിതകള്‍ അതാത് ജില്ലയിലെ/സിറ്റിയിലെ വനിതാ ഹെല്‍പ്പ് ലൈനുകളുമായി ബ­ന്ധ­പ്പെ­ടണം.

Keywords: Kerala, Thiruvananthapuram, Toll Free, call, girls, Police, Helpline, Malayalam News, Kerala Vartha, Kollam, Pathanamthitta, Alappuzha, Malappuram, Kozhikode, Kannur, Kasaragod, Womens.

Post a Comment

Previous Post Next Post