സംസ്ഥാനത്ത് പെട്രോള്‍ പമ്പ് സമരം

Petrol, Strike, Thiruvananthapuram, Kollam, Petrol Price, State, Kerala, Kerala Vartha, Kerala News.
തിരുവനന്തപുരം: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്, കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂര്‍ പെട്രോള്‍ പമ്പ് സമരം തുടങ്ങി. ശിവഗിരി തീര്‍ഥാടനം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ തിങ്കളാഴ്ച അര്‍ധരാത്രിവരെ പമ്പുകള്‍ അടച്ചിടും.

പുതിയ ബങ്കുകള്‍ അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുക, പമ്പുകള്‍ക്കുള്ള വൈദ്യുതി നിരക്ക് കുറയ്ക്കുക, പെട്രോളിന്റെ വിലനിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പമ്പുകള്‍ അടച്ചിട്ടത്.

ആലപ്പി ജില്ലാ പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍, എറണാകുളം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവയില്‍ അംഗങ്ങളായ പെട്രോള്‍ പമ്പുകള്‍ പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords: Petrol, Strike, Thiruvananthapuram, Kollam, Petrol Price, State, Kerala, Kerala Vartha, Kerala News.

Post a Comment

Previous Post Next Post