നത്തോലി ഹിന്ദി പറയും

V.K. Prakash, Natholi Oru Cheriya Meenalla, Fahadh Faasil, Mollywood, Kamalini Mukherji, VKP,
ചിത്രീകരണം പുരോഗമിക്കുന്ന വി കെ പ്രകാശിന്റെ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രം ബോളിവുഡിലേക്ക്. ബിജോയി നമ്പ്യാരാണ് ഈ ചിത്രം ഹിന്ദിയിലൊരുക്കുക. ഫഹദ് ഫാസില്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് നത്തോലി ഒരു ചെറിയ മീനല്ല.

നരേന്ദ്രന്‍, പ്രേം എന്നീ വ്യക്തികളെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. കമാലിനി മുഖര്‍ജിയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, നന്ദു, സത്താര്‍, ഐശ്വര്യ എന്നിവരും നത്തോലിയില്‍ അഭിനയിക്കുന്നു. കുട്ടിസ്രാങ്ക് വേട്ടയാട് വിളൈയാട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കമാലിനി. ഹിന്ദി പതിപ്പിലും കമാലിനി തന്നെയായിരിക്കും നായിക.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിക്കുന്നത് ഗുഡ് കമ്പനി ആന്റ് എയ്ഞ്ചല്‍ വര്‍ക്‌സ് ആണ്. അഭിജിത്താണ് സംഗീതസംവിധാനം. അരുണ്‍ ജെയിംസാണ് ക്യാമറ ചലിപ്പിക്കുന്നത്.

Keywords: V.K. Prakash, Natholi Oru Cheriya Meenalla, Fahadh Faasil, Mollywood, Kamalini Mukherji, VKP,

Post a Comment

Previous Post Next Post