Follow KVARTHA on Google news Follow Us!
ad

തൃ­ശൂര്‍ ഡി.സി.സി. ഭാ­ര­വാ­ഹി­ക­ളുടെ രാ­ജി­; രൂ­ക്ഷ വി­മര്‍­ശ­ന­വു­മാ­യി കേ­ന്ദ്ര­മന്ത്രി

തൃശൂര്‍ ഡി.സി.സിയില്‍ നിന്ന്­ ഐ ഗ്രൂപ്പ്­ നേതാക്കള്‍ കൂട്ടമായി രാ­ജി വെച്ചതിനെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമ­ചന്ദ്രന്‍ രൂക്ഷമായി വിമര്‍­ശി­ച്ചുThrissur, DCC, President, Mullappalli Ramachandran, Criticism, Leaders, Resigned, Chief Minister, Umman Chandi, Kerala.
Thrissur, DCC, President, Mullappalli Ramachandran, Criticism, Leaders, Resigned, Chief Minister, Umman Chandi, Kerala.
തൃശൂര്‍: തൃശൂര്‍ ഡി.സി.സിയില്‍ നിന്ന്­ ഐ ഗ്രൂപ്പ്­ നേതാക്കള്‍ കൂട്ടമായി രാ­ജി വെച്ചതിനെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമ­ചന്ദ്രന്‍ രൂക്ഷമായി വിമര്‍­ശി­ച്ചു. രാ­ജി­വെച്ചതിലൂടെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധിക്കരിച്ചിരിക്കുകയാ­ണെന്നും മുല്ലപ്പള്ളി പറഞ്ഞു. നേ­താക്കള്‍ പരസ്യപ്രസ്താ­വ­ന ന­ട­ത്താന്‍ പാടില്ലെന്ന്­ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞാല്‍ മാത്രം പോരാ, അത്­ നടപ്പാക്കിക്കാണിക്കണമെന്നും മുല്ലപ്പ­ള്ളി വ്യ­ക്ത­മാക്കി.

ഒ.അബ്ദുറഹ്മാന്‍ കുട്ടിയെ ഡി.സി.സി പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് തൃശൂരിലെ 14 ഡി.സി.സി ഭാരവാ­ഹി­കള്‍ രാജി­വ­ച്ചി­രുന്നു.12 ജനറല്‍ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും ട്രഷററുമാണ് രാ­ജിവെച്ചത്.

പുനഃസംഘടന സംബന്ധിച്ച ഹൈക്കമാന്‍ഡ്­ തീരുമാ­നം ഒ­രി­ക്കലും മാറില്ലെന്ന്­ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്നത്­ യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലേക്ക്­ അത് മാറരുതെന്നും ഉമ്മന്‍ചാ­ണ്ടി അ­ണി­ക­ളോട് നിര്‍ദ്ദേശിച്ചിരുന്നു. അതി­ന് തൊട്ടുപിന്നാലെയാ­ണ് നേ­താ­ക്ക­ളുടെ കൂട്ടരാജി.

Keywords: Thrissur, DCC, President, Mullappalli Ramachandran, Criticism, Leaders, Resigned, Chief Minister, Umman Chandi, Kerala, Mullappally against DCC, Mass resignation a challenge to high command, says Mullappally

Post a Comment