Follow KVARTHA on Google news Follow Us!
ad

കൊച്ചി മെട്രോയ്ക്ക് ജാപ്പനീസ് സാങ്കേതിവിദ്യ ഉപയോഗിക്കാമെന്ന് ജെയ്ക

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ജാപ്പനീസ് സാങ്കേതിവിദ്യ ഉപയോഗിക്കാമെന്ന് ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്ക) സംഘം അറിയിച്ചു. Kerala, Kochi, Kochi Metro,
Kerala, Kochi Metro, JAIKA, Kochi Metro, Technology, Japanese, KMRL, DMRC, Mitstubishi, Edapally,
കൊച്ചി: കൊച്ചി മെട്രോയ്ക്ക് ജാപ്പനീസ് സാങ്കേതിവിദ്യ ഉപയോഗിക്കാമെന്ന് ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്ക) സംഘം അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെ.എം.ആര്‍.എല്‍) നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ട്. പദ്ധതിയില്‍ ഡി.എം.ആര്‍.സിക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും സംഘം വിലയിരുത്തി. കെ.എം.ആര്‍.എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജെയ്ക അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതി നടപ്പാക്കുന്നതിന് ഡി.എം.ആര്‍.സിയുടെ സഹകരണം വളരെ പ്രധാനപ്പെട്ടതാണ്. ഡല്‍ഹി മെട്രോ നിര്‍മ്മാണത്തിലൂടെ ഡി.എം.ആര്‍.സിക്ക് മുന്‍ പരിചയമുണ്ട്. ജപ്പാനില്‍ നിന്ന് സാമ്പത്തിക സഹായ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ധനമന്ത്രാലയമാണെന്നും ജെയ്ക അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജപ്പാനില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കെ.എം.ആര്‍എ.ല്‍ എംഡി യോഗത്തിന് ശേഷം പറഞ്ഞു.

ജപ്പാനിലെ മിത്‌സുബിഷി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് തകേഷി ഫുകയാമയുടെ നേതൃത്വത്തിലുള്ള 13 അംഗ വസ്തുതാപഠനസംഘമാണ് കെ.എം.ആര്‍.എല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്. സംഘം വെള്ളിയാഴ്ച നിര്‍ദിഷ്ട മെട്രോ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആലുവ മുട്ടത്തു നിന്നാണു സന്ദര്‍ശനം ആരംഭിച്ചത്. മുട്ടം യാഡ്, ഇടപ്പള്ളി, കലൂര്‍ സ്റ്റേഡിയം, എറണാകുളം നോര്‍ത്ത്, മാധവ ഫാര്‍മസി, വൈറ്റില ഹബ്, പേട്ട എന്നിവിടങ്ങളിലും പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സലിംരാജന്‍ റോഡിലെ മേല്‍പ്പാല നിര്‍മാണസ്ഥലത്തും സംഘം സന്ദര്‍ശനം നടത്തി. കെ.എസ്.ആര്‍.ടി.സി ഗാരേജിനു സമീപം മോണോപൈല്‍ പരീക്ഷണ നിര്‍മ്മാണം നടക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു.

Keywords: Kerala, Kochi Metro, JAIKA, Kochi Metro, Technology, Japanese, KMRL, DMRC, Mitstubishi, Edapally,

Post a Comment