ഇന്ത്യന്‍ റുപ്പി ഹിന്ദിയിലേക്ക്

Kozhikode, film, Bollywood, Priyadarshan, Hindi, Indian Rupee, Malayalam Film.
കോഴിക്കോട്: പ്രിയദര്‍ശനും സിദ്ദീഖിനും പിറകെ മലയാളികളുടെ പ്രിയസംവിധായകന്‍ രഞ്ജിത്തും ബോളീവുഡിലേക്ക്. രഞ്ജിത്തിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നായ ഇന്ത്യന്‍ റുപ്പി ബോളീവുഡില്‍ അവതരിപ്പിച്ച് വിജയം കൊയ്യാനാണ് രഞ്ജിത്ത് തയ്യാറെടുക്കുന്നത്. രഞ്ജിത്തിന്റെ ഈ ഹിന്ദി ചിത്രത്തിന്റെ നിര്‍മാണം ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സെന്ന ഹോളീവുഡ് നിര്‍മാതാക്കളാണ്.

തിലകന്‍ അനശ്വരമാക്കിയ അച്യുതമേനോന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രഞ്ജിത്ത്. ഹിന്ദിയില്‍ ജയപ്രകാശെന്ന ജെ.പി.യെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് തന്നെയായിരിക്കുമെന്ന് അഭ്യൂഹം ഉണ്ട്. 2011ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റൂപ്പിക്ക് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

Keywords: Kozhikode, film, Bollywood, Priyadarshan, Hindi, Indian Rupee, Malayalam Film.

Post a Comment

Previous Post Next Post