Follow KVARTHA on Google news Follow Us!
ad

സര്‍­ക്കാര്‍ ചാ­നലും വ­ന്ന­തും പോ­യ­തും.....

സംസ്ഥാ­ന­ത്തെ കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍­ക്ക് മു­തിര്‍­ന്ന മാധ്യ­മ പ്ര­വര്‍­ത്ത­കന്‍ സ­ണ്ണി­ക്കു­ട്ടി ഏ­ബ്ര­ഹാമി­നോ­ട് ഇ­ത്ര­യ്­ക്ക് Article, Channel, Media, Goverment, Ramesh Chennithala, Oommen Chandy, P. Ramshad
 Article, Channel, Media, Goverment, Ramesh Chennithala, Oommen Chandy, P. Ramshad, T.V. Channel.
സംസ്ഥാ­ന­ത്തെ കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍­ക്ക് മു­തിര്‍­ന്ന മാധ്യ­മ പ്ര­വര്‍­ത്ത­കന്‍ സ­ണ്ണി­ക്കു­ട്ടി ഏ­ബ്ര­ഹാമി­നോ­ട് ഇ­ത്ര­യ്­ക്ക് വി­രോ­ധം തോ­ന്നാന്‍ കാര­ണം എ­ന്തെ­ന്ന് അ­റി­യാന്‍ ഗ­വേ­ഷ­ണം ആ­വ­ശ്യ­മാ­യി­രി­ക്കു­ന്നു. അ­ല്ലെ­ങ്കില്‍­പിന്നെ, അ­ദ്ദേ­ഹ­ത്തി­ന് കൊ­ള്ളാ­വു­ന്നൊ­രു പ­ദ­വി കിട്ടും എ­ന്നു­വ­ന്ന­പ്പോള്‍ കേ­ന്ദ്ര­ത്തെ സ്വാ­ധീ­നി­ച്ച് അ­ത് ക­പ്പിനും ചു­ണ്ടിനും ഇ­ട­യില്‍വ­ച്ച് ത­ട്ടി­ക്ക­ള­യേ­ണ്ട കാ­ര്യ­മെ­ന്താണ്?

സംസ്ഥാ­ന സര്‍­ക്കാര്‍ തു­ട­ങ്ങാന്‍ തീ­രു­മാ­നി­ച്ച ടി­.വി. ചാ­ന­ലി­ന്റെ സി­.ഇ­.ഒ. ആയി സ­ണ്ണി­ക്കു­ട്ടി ഏ­ബ്ര­ഹാ­മി­നെ നി­യ­മി­ച്ചെ­ന്ന വാര്‍­ത്തയും അ­ദ്ദേ­ഹ­ത്തി­ന്റെ ഫോ­ട്ടോ­യും ര­ണ്ടാഴ്­ച മു­മ്പ് മാ­ധ്യ­മ­ങ്ങള്‍­ക്ക് എ­ത്തിച്ചു­കൊ­ടുത്ത­ത് മു­ഖ്യ­മ­ന്ത്രി­യുടെ ഓ­ഫീ­സില്‍ നിന്നാ­ണ്. കേ­ട്ട­വര്‍ കേ­ട്ട­വര്‍ സ­ന്തോ­ഷിച്ചു. മാ­തൃ­ഭൂ­മി­യില്‍ നി­ന്ന് താ­ല­പ്പൊ­ലി­യേ­ന്തി ആ­ന­യി­ച്ച് കോണ്‍­ഗ്ര­സ് ചാ­നലാ­യ ജ­യ്­ഹി­ന്ദ് ടി­വി­യു­ടെ ത­ലപ്പ­ത്ത് നി­യ­മി­ച്ച സ­ണ്ണി­ക്കു­ട്ടി­യെ അ­വി­ടെ നി­ന്ന് ച­വി­ട്ടി­പ്പു­റ­ത്താ­ക്കി­യ­തി­ന് ഒ­രു പ­രി­ഹാ­ര­മാ­കു­മല്ലോ അ­തെ­ന്ന് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കരും കോണ്‍­ഗ്ര­സി­ലെ മ­ന­സാ­ക്ഷി­യു­ള്ള­വരു­മൊ­ക്കെ ചി­ന്തി­ക്കു­കയും ചെ­യ്­തു.

ജ­യ്­ഹി­ന്ദ് ഭ­രി­ക്കുന്ന­ത് ര­മേ­ശ് ചെ­ന്നി­ത്ത­ല­യാ­ണെ­ങ്കിലും സര്‍­ക്കാര്‍ എ ഗ്രൂ­പ്പി­ന്റേ­താ­ണെന്ന പൊ­തു സത്യം ഒ­ന്നു­കൂ­ടി ഉ­റയ്­ക്കാന്‍ ഇ­ട­യാ­വു­കയും ചെ­യ്തു. പക്ഷേ, അ­ടു­ത്ത ദിവ­സം ദാ, ഡല്‍­ഹി­യില്‍ നി­ന്ന് ഇ­ടി­ത്തീ പൊ­ലൊ­രു വാര്‍­ത്ത വ­രു­ന്നു. സം­സ്ഥാ­ന­ങ്ങള്‍­ക്ക് അങ്ങ­നെ സ്വ­ന്തം നി­ല­യില്‍ ടി­.വി. ചാ­നല്‍ തു­ട­ങ്ങാന്‍ അ­നു­മ­തി­യില്ല­ത്രേ. പ­ത്ര­ങ്ങളാ­യ പ­ത്ര­ങ്ങ­ളിലും ചാ­ന­ലു­കളാ­യ ചാ­ന­ലു­ക­ളി­ലു­മെല്ലാം പ­ടവും വാര്‍­ത്ത­യും വ­ന്ന­തിനു­ പി­ന്നാ­ലെ സ­ണ്ണി­ക്കു­ട്ടി­ക്കു മാ­ത്രമല്ല, ഉ­മ്മന്‍ ചാ­ണ്ടിക്കും നാ­ണ­ക്കേ­ടാ­യി­പ്പോ­യി സം­ഗതി. ഉ­മ്മന്‍ ചാ­ണ്ടി മു­തിര്‍­ന്ന നേ­താവും സ­ണ്ണി­ക്കു­ട്ടി ഏ­ബ്രഹാം മു­തിര്‍­ന്ന മാധ്യ­മ പ്ര­വര്‍­ത്ത­ക­നു­മാണ്. പക്ഷേ, എ­ന്തിനും മു­തി­രു­ന്ന­വ­രാ­ണ് മ­റു­പക്ഷ­ത്ത് എ­ന്ന് മ­ന­സി­ലാ­ക്കാന്‍ ക­ഴി­ഞ്ഞ­തേ­യില്ല. സാ­ധാ­ര­ണ­ഗ­തി­യില്‍ ഉ­മ്മന്‍ ചാ­ണ്ടി­ക്ക് ഇത്ത­രം പ­ണി പ­റ്റു­ന്ന­തല്ല. എ­ന്തോ, ഭ­ര­ണ­ത്തി­ര­ക്കിലും കെ.പി.­സി.­സി. പു­ന:സം­ഘട­നാ തി­ര­ക്കി­ലും­പെ­ട്ട് കാ­ലി­ട­റി­പ്പോ­യ­താ­വാം.

കോണ്‍­ഗ്ര­സ് നേ­തൃത്വം വ­ഴി­യാ­ധാ­ര­മാക്കി­യ സീ­നി­യര്‍ പ­ത്ര­പ്ര­വര്‍­ത്തകന്‍ സ­ണ്ണി­ക്കു­ട്ടി­യു­ടെ മാധ്യ­മ പ­രി­ച­യവും കാ­ര്യ­ക്ഷ­മ­തയും വിനി­യോ­ഗി­ച്ച് സ്വ­ന്ത­മാ­യി ഒ­രു സര്‍­ക്കാര്‍ ചാ­നല്‍ തു­ട­ങ്ങാ­നാ­യി­രു­ന്നു ഉ­മ്മന്‍ ചാ്­ണ്ടി­യു­ടെ തീ­രു­മാ­നം. പി­ന്നീ­ട് കെ.­പി­.സി­.സി. സെ­ക്ര­ട്ട­റിയും കെ­.ടി­.ഡി­.സി. ചെ­യ­ര്‍­മാ­നു­മൊ­ക്കെ­യാ­യി മാറി­യ വി­ജ­യന്‍ തോ­മ­സി­നെ ജ­യ്­ഹിന്ദ് ചാ­നല്‍ ഡ­യ­റ­ക്ടര്‍ ആ­ക്കാ­നാ­ണ് ആദ്യം സ­ണ്ണി­ക്കു­ട്ടി­യെ ഒ­ഴി­വാ­ക്കി­യത്. പി­ന്നീ­ട്, ഏ­ഷ്യാ­നെ­റ്റ് വിട്ട കെ.പി. മോ­ഹന­നെ സി.­ഇ.­ഒ. ആ­ക്കാന്‍ ജ­യ്­ഹി­ന്ദില്‍ സ­ണ്ണി­ക്കു­ട്ടി­യു­ടെ ചു­മ­ത­ല­ക­ള്‍ വെ­ട്ടി­ക്കു­റ­ച്ചു. ആ­ത്മാ­ഭി­മാ­നം ഉ­ള്ളതു­കൊ­ണ്ട് സ­ണ്ണി­ക്കു­ട്ടി പി­ന്നെ അ­വി­ടെ നി­ന്നില്ല. പു­റ­ത്തു­വ­ന്ന­ശേ­ഷം ചാ­ന­ലു­ക­ളി­ലെ ഒ­മ്പ­തുമ­ണി ചര്‍­ച്ച­യില്‍ സ­ജീ­വ­മാ­യി.

ഏ­ഷ്യാ­നെ­റ്റില്‍ പ­ത്ര­വി­ശേ­ഷം പ­റ­ച്ചി­ലു­കാ­ര­നു­മായി. അങ്ങ­നെ ജീ­വിച്ചു­പോ­കു­ന്ന­തി­നി­ട­യി­ലാ­ണ് സര്‍­ക്കാര്‍ വ­ക ചാ­നല്‍ എ­ന്ന പ്ര­ലോഭ­നം വ­ന്നു വീ­ണത്. അ­ത് പാ­രവ­ച്ച് ഇല്ലാ­താ­ക്കിയത് ഐ ഗ്രൂ­പ്പു­കാ­രു­ടെ മി­കവു­കൊ­ണ്ടാ­ണെ­ന്ന് പ­റ­യു­ന്നവ­രെ കു­റ്റം പ­റ­യു­ന്ന­തെ­ങ്ങനെ? സ­ണ്ണി­ക്കു­ട്ടി­യു­ടെ കൂ­റ് എ ഗ്രൂ­പ്പുകാ­രോ­ടാ­ണെ­ന്നും അ­തില്‍ ത­ന്നെ ഉ­മ്മന്‍ ചാണ്ടി­യോ­ടാ­ണെന്നും ഐ ഗ്രൂ­പ്പു­കാര്‍ പറ­ഞ്ഞു ന­ട­ന്നി­രുന്നു. അ­തി­നു­ള്ള പ­ക­വീ­ട്ടല്‍ കൂ­ടി­യാ­ണത്രേ ഡല്‍­ഹി വ­ഴി ചെ­യ്­ത­ത്.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങുന്ന ടിവി ചാനലിന്റെയും കൊച്ചിയില്‍ ആരംഭിക്കുന്ന മീഡിയ സിറ്റിയുടെയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസ­റാ­യാ­ണ് സ­ണ്ണി­ക്കു­ട്ടി ഏ­ബ്ര­ഹാ­മി­നെ നി­യ­മി­ച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയനിരീക്ഷകനുമായ സണ്ണിക്കുട്ടി ഏബ്രഹാമിനെ നിയ­മി­ച്ചു എ­ന്നാ­ണ് മു­ഖ്യ­മ­ന്ത്രി­യു­ടെ ഓ­ഫീസ് മാ­ധ്യ­മ­ങ്ങളെ പ­ത്ര­ക്കു­റി­പ്പാ­യി അ­റി­യി­ച്ചത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മന്ത്രി കെ.സി. ജോസഫ് ചെയര്‍മാനും പി.ആര്‍.ഡി. ഡയറക്ടര്‍ എ. ഫിറോസ് കണ്‍വീനറു­മാ­യാ­ണ് ചാ­നല്‍ പ്ര­ഖ്യാ­പി­ച്ച­ത്. പ്രമുഖ പത്രപ്രവര്‍ത്തകനായ പി.എന്‍. പ്രസന്നകുമാര്‍, പ്രശസ്ത എഴുത്തുകാരന്‍ ടി.പി. രാജീ­വന്‍ തു­ട­ങ്ങി­യവ­രെ ഏ­കോ­പ­ന സ­മി­തി­യിലും ഉള്‍­പ്പെ­ടുത്തി.

സ­ണ്ണി­ക്കുട്ടി മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യുറോ ചീഫും അ­തു­ക­ഴിഞ്ഞ് ജയ്ഹിന്ദ് ടിവിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ചീഫ് എഡിറ്ററുമായിരു­ന്നു. മു­പ്പ­ത്തി­നാല് വര്‍­ഷ­ത്തെ മാധ്യ­മ പ്ര­വര്‍­ത്ത­ന പ­രി­ച­യ­മാ­ണ് കൈ­മു­തല്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളെ അറിയിക്കുന്നതിനും സര്‍ക്കാരിന്റെ നയപരിപാടികള്‍ പ്രചരിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ടി.വി. ചാനല്‍ ആരം­ഭി­ക്കാന്‍ തീ­രു­മാ­നിച്ചത്. ദുബൈ മീഡിയ സിറ്റിയുടെ മാതൃകയിലാണ് കൊച്ചിയില്‍ മീഡിയ സി­റ്റി എ­ന്നും ധാ­ര­ണ­യാ­യി­രുന്നു. പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിംഗ് എന്‍ജിനീയറിംഗ് കോര്‍പറേഷന്‍ ലിമി­റ്റ­ഡിനെ കണ്‍സള്‍­ട്ടന്‍­സി ആയും വച്ചു.
എല്ലാം ക­ഴി­ഞ്ഞ­പ്പോള്‍, വീ­ണി­തല്ലോ കി­ട­ക്കു­ന്നു ധ­ര­ണി­യില്‍...

-പി.എസ്. റം­ഷാദ്

Keywords: Article, Channel, Media, Goverment, Ramesh Chennithala, Oommen Chandy, P. Ramshad, T.V. Channel.

Post a Comment