ഇന്ത്യന്‍ കോച്ച് വേണമെന്ന് ഗാംഗുലി

Cricket, Duncan Fletcher, featured, Former captain, Mahendra Singh Dhoni, Ravichandran Ashwin, Sourav Ganguly, Sports
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ഇന്ത്യക്കാരന്‍​ആയിരിക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍​സൗരവ് ഗാംഗുലി. ടീം ഇന്ത്യക്ക് ഇന്ത്യക്കാരനായ കോച്ച് മതിയെന്ന് സുനില്‍ ഗാവസ്‌കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഗാംഗുലിയും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

സിംബാബ്‌വേക്കാരനായ ഡങ്കന്‍ ഫ്ലെച്ചറാണ് ഇപ്പോഴത്തെ ഇന്ത്യന്‍ കോച്ച്. മാര്‍ച്ചിലാണ് ഫ്ലെച്ചറിന്റെ കരാര്‍ അവസാനിക്കുക. ഗാരി കേഴ്‌സ്റ്റന് പകരമാണ് ഫ്ലെച്ചര്‍ ഇന്ത്യന്‍ പരിശീലകനായത്.

ഇന്ത്യക്കാരനായ കോച്ചിനെയാണ് ടീം ഇന്ത്യക്ക് വേണ്ടത്. ഇന്ത്യന്‍ കോച്ചാവാന്‍ കഴിവുളള​നിരവധിപ്പേര്‍ ഇന്ത്യയിലുണ്ട്- ഗാംഗുലി പറഞ്ഞു.

Key Words Cricket, Duncan Fletcher, featured, Former captain, Mahendra Singh Dhoni, Ravichandran Ashwin, Sourav Ganguly, Sports

Post a Comment

Previous Post Next Post