Follow KVARTHA on Google news Follow Us!
ad

ഗ്ലാ­ബല്‍ വി­ല്ലേ­ജി­ന്റെ അ­നു­ഗ്ര­ഹം; ഈ ഫെ­ങ്­ഷൂ­യി ലി­റ്റില്‍ മാ­സ്റ്റര്‍

ചൈ­നീ­സ് വാ­സ്­തു­വി­ദ്യ­യാ­യ ഫെ­ങ്­ഷൂ­യി­യി­ല്‍ കൊ­ച്ചി­ക്കൊ­രു ലി­റ്റില്‍ മാ­സ്­റ്റ­റു­ണ്ട്. Kerala, Thiruvananthapuram, Grand Kerala Shopping Festival, GKSWF, Malayalam News Kerala Vartha, Minister, Feng Shui consultant Vishnu Das.
Kerala, Thiruvananthapuram, Grand Kerala Shopping Festival, GKSWF, Malayalam News Kerala Vartha, Minister, Feng Shui consultant Vishnu Das.
കൊ­ച്ചി: ചൈ­നീ­സ് വാ­സ്­തു­വി­ദ്യ­യാ­യ ഫെ­ങ്­ഷൂ­യി­യി­ല്‍ കൊ­ച്ചി­ക്കൊ­രു ലി­റ്റില്‍ മാ­സ്­റ്റ­റു­ണ്ട്. ഫെ­ങ്­ഷൂ­യി­ ആ­രാ­ധ­കര്‍­ക്കി­ട­യില്‍ ബെ­സ്­റ്റ് സെ­ല്ല­റാ­യ ആ­ധി­കാ­രി­ക ഗ്ര­ന്ഥ­ങ്ങള്‍ ര­ചി­ക്കു­ക­യും കൊ­ച്ചി­യി­ലെ അ­റി­യ­പ്പെ­ടു­ന്ന ഫെ­ങ്­ഷൂ­യി കണ്‍­സള്‍­ട്ടന്റാ­യി വ­ള­രു­ക­യും ചെ­യ്­ത കെ എ­സ് വി­ഷ്­ണുദാ­സ്.

ക­ലൂര്‍ മോ­ഡല്‍ ടെ­ക്‌­നി­ക്കല്‍ ഹ­യര്‍ സെ­ക്കന്‍­ഡ­റി സ്­കൂ­ളി­ലെ പ­ന്ത്ര­ണ്ടാം ക്ലാ­സ് വി­ദ്യാര്‍­ഥി­യാ­യ ഈ പ­തി­നാ­റു­കാ­രന്‍ ഗ്ലോ­ബല്‍ വി­ല്ലേ­ജി­ലെ കണ്‍­സ്യൂ­മര്‍ പ­വ­ലി­യ­നി­ലു­ള്ള സ്റ്റാ­ളി­ല്‍ പ്ര­ദര്‍­ശ­ന­ത്തി­നും വില്‍­പ­ന­ക്കു­മാ­യി വെ­ച്ചി­രി­ക്കു­ന്ന ഫെ­ങ്­ഷൂ­യി ടൂ­ളു­കള്‍­ക്ക­രി­കി­ലി­രു­ന്ന് ത­ന്റെ കൊ­ച്ചു ജീ­വി­ത­ത്തെ മാ­റ്റി മ­റി­ച്ച അ­ത്ഭു­ത­ക­ര­മാ­യ ആ പൊ­സി­റ്റീ­വ് എ­നര്‍­ജി­യെ­ക്കു­റി­ച്ച് മ­ന­സു തു­റ­ന്നു.

പ്രൊവി­ഡ­ന്‍­സ് റോ­ഡി­ലു­ള്ള ഫെ­ങ്്­ഷൂ­യി കം അ­ക്വാ ­സ്റ്റാ­ള്‍ ന­ട­ത്തു­ന്ന അ­ക്വാ മ­റൈന്‍ ട്രെ­യി­ന­റാ­യ അ­ച്ഛന്‍ കെ എ­സ് ശി­വ­പ്ര­സാ­ദി­ല്‍ നി­ന്ന് ചൈ­നീ­സ് വാ­സ്­തു­വി­ദ്യ­യി­ലെ പ്രാ­ഥ­മി­ക പാഠ­ങ്ങള്‍ ഹൃ­ദി­സ്ഥ­മാ­ക്കി­യ വി­ഷ്­ണു­ദാ­സി­നെ ക്ര­മേ­ണ ഫെ­ങ്്­ഷൂ­യി­ ആ­വേ­ശി­ക്കു­ക­യാ­യി­ര­ു­ന്നു. പാഠ­പു­സ്­ത­ക­ങ്ങ­ളി­ലും ക­ളി­ക­ളി­ലും മു­ഴു­കി ന­ട­ക്കേ­ണ്ട പ്രാ­യ­ത്തില്‍ വി­ഷ്­ണു ഫെ­ങ്­ഷൂ­യി­യു­ടെ അര്‍­ഥാ­ന്ത­ര­ങ്ങള്‍ തേ­ടി ഫെ­ങ്­ഷൂ­യി ഗ്ര­ന്ഥ­ങ്ങ­ളി­ലൂ­ടെ­യും ഇന്റര്‍­നെ­റ്റി­ലൂ­ടെ­യും അ­ല­ഞ്ഞു. ഫെ­ങ്­ഷൂ­യി­ലെ ത­ന്റെ ക­ണ്ടെ­ത്ത­ലു­കള്‍ പു­സ്­ത­ക രൂ­പ­ത്തില്‍ പു­റ­ത്തി­റ­ക്കാന്‍ വി­ഷ്­ണു തീ­രു­മാ­നി­ച്ചു. അങ്ങനെ 'ദി ആര്‍­ട്ട് ഓ­ഫ് ലി­വിം­ഗ് ഇന്‍ ഹാര്‍­മ­ണി വി­ത്ത് യു­വര്‍ എന്‍­വ­യോണ്‍­മെന്റ്' എ­ന്ന ഗ്ര­ന്ഥം ജ­നി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോള്‍ വി­ഷ്­ണ­ു­ദാ­സ് പ­ത്താം ക്ലാ­സ് ക­ഴി­ഞ്ഞി­ട്ടേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. പു­സ്­ത­കം പു­റ­ത്തി­റ­ങ്ങി­യ­തോ­ടെ വി­ഷ്­ണു­വി­ന്റെ ജീ­വി­തം മാ­റി മ­റി­ഞ്ഞു. പു­സ്­ത­കം വാ­യി­ച്ച ഡോ. സു­കു­മാര്‍ അ­ഴി­ക്കോ­ട് ഈ ഗ­ണ­ത്തില്‍ പെ­ട്ട ഒ­ന്നാ­ന്ത­രം പു­സ്­ത­ക­മെ­ന്ന് അ­ഭി­പ്രാ­യ­പ്പെ­ടു­ക­യും വി­ഷ്­ണു­വി­നെ അ­നു­ഗ്ര­ഹി­ക്കു­ക­യും ചെ­യ്­തു. പി­ന്നാ­ലെ ഒ­രു­പാ­ടു പേ­രു­ടെ അ­ഭി­ന­ന്ദ­ന­ങ്ങള്‍ വി­ഷ്­ണു­വി­നെ ­തേ­ടി­വ­ന്നു.

കൊ­ച്ചി അ­ന്താ­രാ­ഷ്ട്ര പു­സ്­ത­കോല്‍­സ­വ­ത്തില്‍ വി­ഷ്­ണു­വി­ന്റെ പു­സ്­ത­കം ബെ­സ്റ്റ് സെ­ല്ല­റാ­യി. പു­സ്­ത­കോല്‍­സ­വ സ­മി­തി­യു­ടെ അം­ഗീ­കാ­ര­ങ്ങ­ളും വി­ഷ്­ണു­വി­നെ തേ­ടി­യെ­ത്തി. ചു­രു­ങ്ങി­യ കാ­ല­ത്തി­നു­ള്ളില്‍ പു­സ്­ത­ക­ത്തി­ന് നി­ര­വ­ധി പ­തി­പ്പു­ക­ളു­ണ്ടാ­യി. പു­സ്­ത­കം വാ­യി­ച്ച­വര്‍ കൊ­ച്ചു ഗ്ര­ന്ഥ­കാ­ര­ന്റെ ക­ഴി­വു തി­രി­ച്ച­റി­ഞ്ഞ് ഗൃ­ഹ­നിര്‍­മാ­ണ­ത്തി­നും ഓ­ഫീ­സ് നി­ര്‍­മി­തി­ക്കും ഇന്റീ­രി­യര്‍ ഡി­സൈ­നിം­ഗി­നു­മൊ­ക്കെ ഉ­പ­ദേ­ശം തേ­ടി പ്രൊ­വി­ഡന്‍­സ് റോ­ഡി­ലെ കൊ­ച്ചു ക­ട­യി­ലേ­ക്ക് എ­ത്തി­ത്തു­ട­ങ്ങി­യ­തോ­ടെ വി­ഷ്­ണു­വി­ന്റെ ജീ­വി­തം ശ­രി­ക്കും മാ­റു­ക­യാ­യി­രു­ന്നു. വി­ഷ്­ണു­ദാ­സി­ന്റെ ഉ­പ­ദേ­ശ പ്ര­കാ­രം ഫെ­ങ്­ഷൂ­യി­യി­ലെ പൊ­സി­റ്റി­വ് എ­നര്‍­ജി ടൂ­ളു­കള്‍ ഉ­പ­യോ­ഗി­ക്കു­ക­യും വീ­ടു­ക­ളും ഓ­ഫീ­സു­ക­ളും വാ­സ്­തു­വി­ദ്യാ ശൈ­ലി­യില്‍ ക്ര­മീ­ക­രി­ക്കു­ക­യും­ ചെ­യ്­ത­വര്‍­ക്ക് അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്ന ഫ­ല­മു­ണ്ടാ­യി. മ­ക­ന്റെ വാ­സ­ന­ക­ളെ ആ­ദ്യം കൗ­തു­ക­ത്തോ­ടെ­യും പി­ന്നെ അ­ത്ഭു­ത­ത്തോ­ടെ­യും നോ­ക്കി­ക്ക­ണ്ട കെ എ­സ് ശി­വ­പ്ര­സാ­ദ് പൂര്‍­ണ­പി­ന്തു­ണ നല്‍­കി­യ­തോ­ടെ ഒ­രു പ്രൊ­ഫ­ഷ­ണല്‍ ഫെ­ങ്­ഷൂ­യി കണ്‍­സള്‍­ട്ടന്റ് പി­റ­ന്നു. വി­ഷ്­ണു ഇ­പ്പോള്‍ ത­ന്റെ ര­ണ്ടാ­മ­ത്തെ പു­സ്­ത­ക­ം പ്ര­സി­ദ്ധീ­ക­രി­ക്കാ­നു­ള­ള തി­ര­ക്കി­ലാ­ണ്. ഇ­തി­നി­ട­യില്‍ ഗ്ലോ­ബ­ല്‍ വി­ല്ലേ­ജി­ലെ ഫെ­ങ്­ഷൂ­യി സ്റ്റാ­ളി­ലെ­ത്താ­നും സ­മ­യം ക­ണ്ടെ­ത്തു­ന്നു.

ശി­വ­പ്ര­സാ­ദും ഭാ­ര്യ രേ­ഖാ­ദാ­സും മ­കള്‍ ശ്രു­തി­യു­മാ­ണ് ഫെ­ങ്­ഷൂ­യി സ്റ്റാ­ളില്‍ മു­ഴു­വന്‍ സ­മ­യ­വും സ­ജീ­വ­മാ­യു­ള്ള­ത്. നെ­ഗ­റ്റീ­വ് എ­നര്‍­ജി­യെ അ­ക­റ്റി പൊ­സി­റ്റീ­വ് എ­നര്‍­ജി ആ­വാ­ഹി­ച്ച് ഗൃ­ഹാ­ന്ത­രീ­ക്ഷ­ത്തി­ലും തൊ­ഴി­ലി­ട­ങ്ങ­ളി­ലും സ­മാ­ധാ­ന­വും സൗ­ഭാ­ഗ്യ­വും നി­റ­ക്കു­ന്ന വിവി­ധ തരം ടൂ­ളു­ക­ളാ­ണ് ഫെ­ങ്­ഷൂ­യി സ്റ്റാ­ളില്‍ വില്‍­പ­ന­ക്കു­ള്ള­ത്. ലാ­ഫിം­ഗ് ബു­ദ്ധ, മു­ക്കാ­ലി ത­വ­ള, ഫി­നി­ക്‌­സ്­പ­ക്ഷി, ല­ക്കി ബാം­ബു, ക്ര­സ്റ്റല്‍­സ്, ഗ്ലോ­ബ്, ചൈ­നീ­സ് നാ­ണ­യം കു­ബേ­ര­യ­ന്ത്രം, പ­ഗോ­ഡ ട­വര്‍, അ­രോ­ണ മ­ത്സ്യം, മ­ന്ദാ­രിന്‍ താ­റാ­വ്, പ­ക്വാ മി­റര്‍, വിന്‍­ഡ് ചൈം, ഹൗ­സ് പ്രൊ­ട്ട­ക്ഷന്‍ ഡി­സ്­ക്, ഡ്രാ­ഗണ്‍ തു­ട­ങ്ങി­യ പൊ­സി­റ്റി­വ് എ­നര്‍­ജി സിം­ബ­ലു­കള്‍ ഇ­വി­ലെ ല­ഭ്യ­മാ­ണ്. വി­ഷ്­ണു­ദാ­സി­ന്റെ സേ­വ­ന­വും പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ ക­ഴി­യും.

Keywords: Kerala, Thiruvananthapuram, Grand Kerala Shopping Festival, GKSWF, Malayalam News Kerala Vartha, Minister, Feng Shui consultant Vishnu Das.

Post a Comment