വ­ധ­ശി­ക്ഷ­യ്­ക്ക് പക­രം ബ­ദല്‍ ശി­ക്ഷ: സെ­ഷന്‍­സ് കോ­ട­തി­ക്ക് അ­ധി­കാ­ര­മി­ല്ലെന്ന് ഹൈ­ക്കോടതി

Kerala, Kochi, High court, Malayalam News, Kerala Vartha, Govinda Chami, Soumya, Case, Order.
കൊച്ചി: വധശിക്ഷക്ക് പകരം ജീവിതകാലം മുഴുവന്‍ ജാമ്യവും പരോളും ഇളവുകളുമില്ലാത്ത ബദല്‍ ശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമി­ല്ലെന്ന് ഹൈ­ക്കോ­ടതി. ഈ അധികാരം ശിക്ഷ ഇളവിന് സര്‍ക്കാറിന് അധികാരം നല്‍­കുന്ന ക്രിമിനല്‍ നടപടിക്രമം 433ലേക്കുള്ള കടുകയറ്റമാകു­മെന്നും ചീഫ് ജസ്റ്റിസും ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരുമടങ്ങു­ ഫുള്‍ ബെ­ഞ്ച് വ്യ­ക്ത­മാക്കി. വധശിക്ഷക്ക് പ­കരം ജീവപര്യന്തം ശിക്ഷക്ക് ഉത്തരവിടാന്‍ സെഷന്‍സ് കോടതിക്ക് അധികാര­മുണ്ടോ­യെന്നത് സംബന്ധിച്ച് നേര­ത്തെ ഹൈ­ക്കോടതി വ്യത്യസ്താഭിപ്രായം പ്രകടിപ്പിച്ചതിനെ തു­ടര്‍ന്നാണ് വിഷയം ഫുള്‍ബെഞ്ചിന്റെ പരിഗണനക്കെത്തിയത്.

സ്വാമി ശ്രദ്ധാനന്ദ കേസില്‍ ജാമ്യമോ പരോളോ ഒരു ദിവസം പോലും അനുവദിക്കാതെ 25 വര്‍ഷത്തെ കഠിന തടവ് നല്‍കിയ സുപ്രീം കോടതി വിധി സെഷന്‍സ് കോടതികളിലൂടെയും നടപ്പാക്കാമെ് ജസ്റ്റിസ് ആര്‍ ബസന്തും സുപ്രീം കോടതിക്കും ഹൈക്കോടതിക്കുമല്ലാതെ ഈ അധികാരം ലഭ്യ­മ­ല്ലെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും വി­ത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയി­രുന്നു.എന്ന­ാല്‍ സ്വാമി ശ്രദ്ധാനന്ദ കേസിന് സമാനമായ ഉത്തരവ് സുപ്രീംകോടതിക്കും സംസ്ഥാനത്തെ അവസാന കോടതികള്‍ എ നിലക്ക് ഹൈകോടതികള്‍ക്കും മാത്രമാണ് ബാധകമാവു­ക­യൈന്ന് ഫുള്‍ബെഞ്ച് വ്യക്തമാക്കി. 'എല്ലാ കോടതികള്‍ക്കും' എന്ന കേവല പരാമര്‍ശത്തിന്റെ പേരില്‍ മാത്രം സെഷന്‍സ് കോടതിക്ക് ഈ അധികാര­മുണ്ടെ തരത്തില്‍ വ്യാഖ്യാനിക്കാനാവില്ല.

അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കൃത്യമാണ് പ്രതി നടത്തിയതെന്ന് തെളിഞ്ഞാല്‍ വധശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതിക്ക് അധികാ­ര­മു­ണ്ട് . ഇതിന് മതിയായ തെളിവുകള്‍ ലഭ്യമല്ലായെങ്കില്‍ കടുത്ത ശിക്ഷയായി സെഷന്‍സ് കോടതിക്ക് നല്‍കാ­വുന്നത് ജീവപര്യന്തം മാത്രമാണ്. മറ്റ് ബദല്‍ ശിക്ഷാ നടപടികള്‍ക്ക് സെഷന്‍സ് കോടതിക്ക് അധികാരമില്ല. ശിക്ഷാവിധിക്ക് ശേഷമുള്ള ഇളവുകള്‍ അനുവദി­ക്കുന്നത് സര്‍ക്കാറിന്റെ അധികാര പരിധിയില്‍ വരു കാര്യമാണ്. ജാമ്യം, പരോള്‍, ശിക്ഷയിളവ് കാര്യങ്ങളില്‍ സെഷന്‍സ് കോടതിക്ക് പിന്നീട് അധികാരമില്ല. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരം ജീവിതകാലം മുഴുവന്‍ ഇളവുകളില്ലാത്ത ജീവപര്യന്തം ശിക്ഷ നടപ്പാക്കാന്‍ സുപ്രീം കോടതിക്ക് അധികാ­ര­മു­ണ്ട്. എല്ലാ സെഷന്‍സ് കോടതിക്കും ജീവിതകാലം മുഴുവന്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ അധികാര­മുണ്ടെ തരത്തില്‍ നവാസ് കേസിലുള്‍പ്പെടെ സ്വാമി ശ്രദ്ധാനന്ദ കേസിനെ ദുര്‍വ്യാഖ്യാനം ചെയ്ത് പുറപ്പെടുവിച്ച വിധികള്‍ പുനപരിശോധിക്കണമെന്നും ഹൈകോടതി ഫുള്‍ബെഞ്ച് വ്യക്തമാക്കി.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി, കണിച്ചുകുളങ്ങര കേസിലെ പ്രതി ഉണ്ണി, ദയാനന്ദന്‍ തുടങ്ങിയവരുടേതുള്‍പ്പെടെ വധശിക്ഷക്ക് അനുമതി തേടിയുള്ള പത്ത് അപേക്ഷകള്‍ പരിഗണിക്കുമ്പോഴാണ് സെഷന്‍സ് കോടതിയുടെ അധികാരപരിധി സംബദ്ധിച്ച് ഡിവിഷന്‍ബെഞ്ചിന് അഭിപ്രായവ്യത്യാ­സ­മുണ്ടായത്. നിയമപ്രശ്‌നമാണ് ഫുള്‍ബെഞ്ച് ഇടപെടലിലൂടെ തീര്‍പ്പായത്. എന്നാല്‍, വധശിക്ഷ വിധി­ക്ക­പ്പെട്ടവ­രുടെ അപ്പീലുകള്‍ പരി­ഗ­ണി­ക്കുന്ന കോ­ട­തികള്‍ തീര്‍പ്പാക്കാനും ഫുള്‍ ബഞ്ച് നിര്‍ദേശിച്ചു.

Keywords: Kerala, Kochi, High court, Malayalam News, Kerala Vartha, Govinda Chami, Soumya, Case, Order.

Post a Comment

Previous Post Next Post