Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി:​ ഇന്ത്യയുടെ ബലാല്‍സംഗ തലസ്ഥാനം

ഇന്ത്യയുടെ തലസ്ഥാനം മാത്രമല്ല ഇന്ന് ന്യൂഡല്‍ഹി. ബലാല്‍സംഗങ്ങളുടെ കൂടെ തലസ്ഥാമാണ് ഇന്ദ്രപ്രസ്ഥം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ചതിന്റെ ഞെട്ടല്‍ തീരും മുന്‍പ് ഡെല്‍ഹി പൊലീസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. Delhi, Rape, Delhi girl, Sex, Crime, protesters, Jantar Mantar, rapists , Police, Rape capital, Delhi Police , Molestation of women
Delhi, Rape, Delhi girl, Sex, Crime, protesters, Jantar Mantar, rapists , Police, Rape capital,   Delhi Police , Molestation of women
ന്ത്യയുടെ തലസ്ഥാനം മാത്രമല്ല ഇന്ന് ന്യൂഡല്‍ഹി. ബലാല്‍സംഗങ്ങളുടെ കൂടെ തലസ്ഥാനമാണ് ഇന്ദ്രപ്രസ്ഥം.  23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ചതിന്റെ ഞെട്ടല്‍ തീരും മുന്‍പ് ഡെല്‍ഹി പൊലീസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 2012ല്‍ അറുന്നൂറിലധികം ബലാല്‍സംഗ കേസുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 635 റേപ്പ് കേസുകള്‍. എന്നാല്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ മരണത്തോളം ഞെട്ടലുളവാക്കുന്ന കാര്യ, ഇത്രയും കേസുകളില്‍ ഒന്നില്‍ മാത്രമാണ് പ്രതികള്‍​ശിക്ഷിക്കപ്പെട്ടിട്ടുളളൂ.

635 കേസുകളിലായി 754 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ജനുവരി മുതല്‍ നവംബര്‍ വരെയുളള കണക്കാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും ബലാല്‍സംഗം നടന്ന വര്‍ഷവും 2012 തന്നെ. 635 കേസുകളില്‍ ഒരൊറ്റ കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 430 പേര്‍ കേസ് നടപടികള്‍​നേരിട്ടുകൊണ്ടിരിക്കുകയാണ്. 348 പേര്‍ക്കെതിരെ അന്വേഷണം നടക്കുന്നു. രണ്ടു പേരെ ഇതിനകം കുറ്റവിമുക്തരാക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം 572 ബലാല്‍സംഗ കേസുകളാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത്. 2010ല്‍​ഇത് 507 കേസുകളായിരുന്നു. 2009ല്‍ 466 കേസുകളും 2008ല്‍ 466 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം കുറ്റാരോപിതരായ 745 പേരെ​അറസ്റ്റ് ചെയ്തു. ഏറ്റവും കൗതുകകരമായ വസ്‌തുത 18 പേരാണ് ശിക്ഷിക്കപ്പെട്ടത്. 597 പേര്‍ ഇപ്പോഴും നടപടികള്‍ നേരിടുന്നു. 86പേരെ ഇതുവരെ പിടികിട്ടിയിട്ടില്ല.

രണ്ടായിരത്തി പത്തിലാവട്ടെ 685 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് 37 പേര്‍ മാത്രം. 518 പേരുടെ കേസ് നടന്നുകൊണ്ടിരിക്കുന്നു. 2009ല്‍ പ്രതികളായ 675 പേരില്‍ 604 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 88 പേരാണ് ശിക്ഷിക്കപ്പെട്ടത്. 2009ല്‍ 82 പേരും 2008ല്‍ 52 പേരും ശിക്ഷിക്കപ്പെട്ടു.

ബലാല്‍സംഗത്തില്‍ മാത്രമല്ല, സ്‌ത്രീകള്‍ക്കെതിരെയുളള​കടന്നാക്രമണത്തിലും ഡല്‍ഹി തന്നെ മുന്നില്‍. 657 അതിക്രമ കേസുകളാണ് ഇക്കൊല്ലം രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 910 ആയിരുന്നു. 2010ല്‍ 552 ഉം 2008ല്‍ 611ഉം ആയിരുന്നു കേസുകളുടെ കണക്ക്.

ജനുവരി മുതല്‍ നവംബര്‍ വരെയുളള​കാലയളവില്‍ 111 സ്ത്രീധന കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഇക്കാലയളവില്‍ സ്ത്രീധന കേസുമായി ബന്ധപ്പെട്ട് 128 മരണമാണ് ഡല്‍ഹിയില്‍ നടന്നിരിക്കുന്നത്. 142, 143, എന്നിങ്ങനെയാണ് തൊട്ടുമുന്‍പുളള രണ്ടുവര്‍ഷങ്ങളില്‍ നടന്ന സ്ത്രീധന മരണങ്ങള്‍.
കഴിഞ്ഞവര്‍ഷം സ്ത്രീധന കേസുകള്‍  98 ആയിരുന്നു. 2010ല്‍ 78, 2009ല്‍ 118, 2008ല്‍ 104 എന്നിങ്ങനെയായിരുന്നു സ്ത്രീധന കേസുകളുടെ കണക്ക്.

പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നതിലും ഡല്‍ഹി തന്നെയാണ് മുന്നില്‍. ഓരോ വര്‍ഷവും ഈ കണക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമാവുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാഭാവികമായ കാലതാമസം പ്രതികള്‍ക്ക്  രക്ഷപ്പെടാന്‍​അവസരമൊരുക്കുന്നു. ഇരകളാക്കപ്പെട്ടവരുടെ നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

പ്രതികള്‍ക്കെതിരെ അതിവേഗത്തില്‍ നടപടിയെടുക്കുക. കര്‍ശന ശിക്ഷ നല്‍കുക. ഇതിലൂടെ മാത്രമേ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍​അല്‍പമെങ്കിലും നിയന്ത്രിക്കാനാവൂ.

Key Words: Delhi, Rape, Delhi girl, Sex, Crime, protesters, Jantar Mantar, rapists , Police, Rape capital,   Delhi Police , Molestation of women.

Post a Comment