Follow KVARTHA on Google news Follow Us!
ad

ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കും

തൃശൂർ: ശബരിമല സീസണിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. Kerala,
Kerala, Thrishur, Guruvayoor, Temple, Security, Strengthen, Food, Ollur, Food safety Squad, Supply officer
തൃശൂർ: ശബരിമല സീസണിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഭക്തര്‍ക്ക് അടിയന്തരഘട്ടത്തില്‍ സഹായത്തിന് 8129000123 എന്ന പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. ഭക്ഷണസാധാനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും എഡിഎം പി.കെ. ജയശ്രീയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഒല്ലൂര്‍ ഭാഗത്ത് ഭക്തര്‍ക്കായി രാത്രിയില്‍പൊലീസിന്റെ നേതൃത്വത്തില്‍ സൗജന്യ ചുക്കുകാപ്പി വിതരണം നടത്തുന്നുണ്ട്. കൂടാതെ ലഘുലേഖകളും റൂട്ട് മാപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ടൗണിലെ ഓട്ടോറിക്ഷകളിലും ടാക്‌സികളിലും മീറ്ററുകള്‍ ഘടിപ്പിച്ചിട്ടുള്ളതായി ഉറപ്പുവരുത്താനും വാടക നിരക്കുകള്‍ കൃത്യമായി കണക്കാക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസിന്റെ സഹായത്തോടെ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തും.

ഭക്ഷണസാധനങ്ങളുടെ വില ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കും. ഫുഡ് സേഫ്റ്റി സ്‌ക്വാഡുകള്‍ പരിശോധന നടത്തും. തട്ടുകടകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം താലൂക്ക് സപൈ്‌ള ഓഫീസറും നഗരസഭ ആരോഗ്യവിഭാഗവും ഉറപ്പുവരുത്തും. ഭക്തര്‍ക്കായി മുനിസിപ്പാലിറ്റി പലയിടങ്ങളിലും കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി , ഫുഡ് സേഫ്റ്റി അധികൃതര്‍ പരിശോധന വിധേയമാക്കിയ കുടി വെള്ളമാവും ഭക്തര്‍ക്ക് ലഭിക്കുക. ദേവസ്വത്തിന്റെ കീഴില്‍ രണ്ട് പാര്‍ക്കിങ് സ്ഥലങ്ങളും നിരക്ക് പ്രദര്‍ശിപ്പിച്ചുകൊണ്ട് സജ്ജമാക്കിയിട്ടുണ്ട്.

Keywords: Kerala, Thrishur, Guruvayoor, Temple, Security, Strengthen, Food, Ollur, Food safety Squad, Supply officer

Post a Comment