Follow KVARTHA on Google news Follow Us!
ad

അജ്മല്‍ കസബിന്റെ കഥയുമായി രാംഗോപാല്‍ വര്‍മ്മ

ഇന്ത്യ വധശിക്ഷ നടപ്പാക്കിയ അജ്മല്‍ കസബിന്റെ ജീവിതം സ്ിനിമയാവുന്നു. Entertainment, Ajmal Kasab, Mumbai,
 10 Pakistani, Terrorists, Attacked, Taj Mahal Hotel, Oberoi Trident Hotel, Nariman House, CST railway station, Nov 26, 2008, Ajmal Kasab
ഇന്ത്യ വധശിക്ഷ നടപ്പാക്കിയ അജ്മല്‍ കസബിന്റെ ജീവിതം സ്ിനിമയാവുന്നു. മുംബയ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാംഗോപാല്‍ വര്‍മയാണ് അജ്മല്‍ കസബിന്റെ കഥപറയുന്നത്. ദി അറ്റാക്‌സ് ഒഫ് 26/11 എന്നാണ് രാംഗോപാല്‍ വര്‍മ്മ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തില്‍ അജ്മല്‍ കസബാകുന്നത് പ്രശസ്ത നാടക നടനായ സഞ്ജയ് ജസ്വാള്‍ ആണ്. മുംബയ് കമ്മീഷണറായി നാനാ പടേക്കര്‍ അഭിനയിക്കും. 30 കോടിയിലേറെ രൂപയാണ് ചിത്രത്തിനായി മുടക്കുന്നത്. അലുമ്പ്ര പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

താജ്മഹല്‍ ഹോട്ടലിന്റെ സെറ്റിട്ടത് രണ്ടരക്കോടി രൂപ മുതല്‍മുടക്കയാണ്. കലാസംവിധായകന്‍ ഉദയ്‌സിംഗിന്റെ മേല്‍നോട്ടത്തിലാണ് സെറ്റിട്ടത്. സിനിമയുടെ റിലീസിംഗില്‍ നിന്നു കിട്ടുന്ന ലാഭം മുംബയ് ഭീകരാക്രമണത്തില്‍ ഉറ്റവരെ നഷ്ടപെ്പട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കും എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഇറോസ് ഇന്റര്‍നാഷണല്‍ 2013 ആദ്യം ഈ സിനിമ ലോകവ്യാപകമായി തിയേറ്ററുകളിലെത്തിക്കും.

SUMMARY: The profits earned from Ram Gopal Varma-directed The Attacks of 26/11, about the 2008 terror attacks in the city, will be donated to victims and heroes, says the film's producer Parag Sanghvi.

Keywords: 10 Pakistani, Terrorists, Attacked, Taj Mahal Hotel, Oberoi Trident Hotel, Nariman House, CST railway station, Nov 26, 2008, Ajmal Kasab

Post a Comment