Follow KVARTHA on Google news Follow Us!
ad

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിക്കെതിരെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ മൽസരിക്കും

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സസ്പെൻഡ് ചെയ്യപ്പെട്ട ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ഭാര്യ മൽസരിക്കും.National, Narendra Modi, Gujrath, Gujrath Riot, Assembly Election,
National, Gujrath, Assembly poll, Suspension, IPS, Sanjeev Bhatt, Wife, Chief Minister, Narendra Modi, Maninagar,
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സസ്പെൻഡ് ചെയ്യപ്പെട്ട ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത മൽസരിക്കും. മോഡി മൽസരാർത്ഥിയാകുന്ന മണിനഗർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അവർ മൽസരിക്കുന്നത്. 2007ലെ തിരഞ്ഞെൽപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ബഹുഭൂരിപക്ഷത്തിനാണ് മോഡി മണിനഗറിൽ നിന്നും ജയിച്ചത്.

വെള്ളിയാഴ്ച ശ്വേത നാമനിർദ്ദേശപത്രിക സമർപ്പിക്കും. മോഡിക്കെതിരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇവർ തുടങ്ങിക്കഴിഞ്ഞു. മോഡി മൂന്നാം തവണയാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ഡിസംബർ 13നും 17നുമാണ് വോട്ടെടുപ്പ്. ഡിസംബർ 20നാണ് വോട്ടെണ്ണൽ. 2002ലെ ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വ്യക്തമാക്കി രംഗത്തുവന്നതിനെത്തുടർന്നാണ് സഞ്ജീവ് ഭട്ട് ഐപിഎസ് മോഡിയുടെ കണ്ണിലെ കരടായത്. നിരവധി കള്ളക്കേസുകളിൽ കുടുക്കിയ സഞ്ജയ് ഭട്ടിനെ മോഡി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

SUMMERY: Gandhinagar: Suspended IPS officer Sanjiv Bhatt's wife Shweta Bhatt will be contesting against Chief Minister Narendra Modi in the Gujarat elections.

Keywords: National, Gujrath, Assembly poll, Suspension, IPS, Sanjeev Bhatt, Wife, Chief Minister, Narendra Modi, Maninagar,

Post a Comment