Follow KVARTHA on Google news Follow Us!
ad

ശ്രീലങ്കന്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍

കൊളമ്പോ: ശ്രീലങ്ക ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. World, Sri Lanka,
Sri Lanka partners Chinese communication satellite
കൊളമ്പോ: ശ്രീലങ്ക ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. ചൈനയുടെ സഹായത്തോടെയാണ് ലങ്കയുടെ ചരിത്രനേട്ടം. ലങ്കയില്‍ ചൈന സ്വാധീനം ശക്തമാക്കുന്നതിന്റെ പുതിയ ഉദാഹരണമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സുപ്രീംസാറ്റ് എന്ന കമ്പനിയും ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ഗ്രേറ്റ് വാള്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷനും തമ്മില്‍ സഹകരിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ ഇളയമകന്‍ രോഹിത് ആണ് ഉപഗ്രഹപദ്ധതിക്കു പിന്നിലെന്ന് ലങ്കന്‍ മാധ്യമങ്ങള്‍ പറഞ്ഞു. സ്വകാര്യ സ്ഥാപനമാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

പടിഞ്ഞാറന്‍ ചൈനയിലെ സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍നിന്നുള്ള വിക്ഷേപണം വിജയകരമായിരുന്നുവെന്ന് സുപ്രീംസാറ്റ് അധികൃതര്‍ അവകാശപ്പെട്ടു.

SUMMARY: Sri Lanka's President has welcomed the first communications satellite launch in partnership with a Chinese state-owned company, to take television to rural areas of the island.

Key Words: Srilanka, Mahinda Rajapakse, President, Satellite launch, Great wall industry corporation, Communication, Rohitha, Geo-stationary, Broadcast, Private venture,

Post a Comment