Follow KVARTHA on Google news Follow Us!
ad

ഹെഡ്‌ലിക്കും റാണക്കും ജനുവരിയില്‍ ശിക്ഷ വിധിക്കും

ചിക്കാഗോ: ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെയും കൂട്ടുപ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുടെയും ശിക്ഷ ചിക്കാഗോ കോടതി ജനുവരിയില്‍ പ്രഖ്യാപിക്കുംNational, Terrorists,
Headley, NIA, Tahawwur Hussain Rana, Charge sheet, January, Sentencing, Extradition, US, Accused, India,
ചിക്കാഗോ: ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെയും കൂട്ടുപ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുടെയും ശിക്ഷ ചിക്കാഗോ കോടതി ജനുവരിയില്‍ പ്രഖ്യാപിക്കും. മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെ വിവിധ കേസുകളിലാണ് വിധിയുണ്ടാവുക. കുറ്റക്കാരനായ റാണയുടെ ശിക്ഷ ജനുവരി 15നും ഹെഡ്‌ലിയുടെ ശിക്ഷ 17നും യു .എസ് ഡിസ്ട്രിക്ട് ജഡ്ജി ലെയ്‌നന്‍ വെബെര്‍ പ്രഖ്യാപിക്കുമെന്ന് കോടതി വക്താവ് റന്‍ഡാല്‍ സാംബോണ്‍ അറിയിച്ചു.

തഹാവൂര്‍ റാണയുടെ ശിക്ഷ ഡിസംബര്‍ നാലിന് പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പിന്നീട് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. ഡെന്മാര്‍ക്ക് കേസിലും ലഷ്‌കറിനേ സഹായം നല്‍കിയ കേസിലും കുറ്റക്കാരനെന്നു കണ്ടെത്തിയെങ്കിലും മുംബയ് ഭീകരാക്രമണക്കേസില്‍ റാണയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചിരുന്നു.

മുംബയ് ഭീകരാക്രമണം കൂടാതെ ഡെന്മാര്‍ക്കിലെ ഒരു പത്രത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട കേസിലും ലഷ്‌കറെ തൊയ്ബയ്ക്കു സഹായം നല്‍കിയെന്ന കേസിലും ഹെഡ് ലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മുംബയ് ഭീകരാക്രമണത്തില്‍ യു. എസ് പൗരന്മാര്‍ വെടിയേറ്റു മരിച്ചതിനാല്‍ ഹെഡ്‌ലിക്ക് വധശിക്ഷ കിട്ടേണ്ടിയിരുന്നതാണ്. കേസില്‍ മാപ്പുസാക്ഷിയായി മാറി ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എഫ് . ബി. ഐയുമായി സഹകരിക്കാമെന്ന് സമ്മതിച്ച് ഹെഡ്‌ലി അതില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

SUMMARY: Even as a US court fixed the date for sentencing of American LeT operative David Coleman Headley and his accomplice Tahawwur Hussain Rana — both chargesheeted in the 26/11 case being investigated by the NIA — India will continue to push Washington for extradition of the duo to face trial here.

Key Words: Headley, NIA, Tahawwur Hussain Rana, Charge sheet, January, Sentencing, Extradition, US, Accused, India,

Post a Comment