Follow KVARTHA on Google news Follow Us!
ad

സ്­കൂ­ളു­ക­ളി­ലെ ഉ­ച്ച­ഭക്ഷ­ണം; അ­രി­കി­ട്ടാ­തെ അ­ധ്യാ­പ­കര്‍ വ­ല­യുന്നു

സ്­കൂളുകളിലെ ഉച്ചഭക്ഷണ­ത്തി­നു­ള്ള അ­രി­കി­ട്ടാ­തെ അധ്യാ­പ­കര്‍ വ­ല­യുന്നു. ഉ­ച്ച­ഭ­ക്ഷ­ണ­ത്തി­നു­ള്ള അരി മാ Lunch, Rice, Arikkodu ,Maveli store, Problem,Schools, Teacher, Found, Technical, Office, Kerala
Lunch, Rice, Arikkodu ,Maveli store, Problem,Schools, Teacher, Found, Technical, Office, Kerala
അരീക്കോട്: സ്­കൂളുകളിലെ ഉച്ചഭക്ഷണ­ത്തി­നു­ള്ള അ­രി­കി­ട്ടാ­തെ അധ്യാ­പ­കര്‍ വ­ല­യുന്നു. ഉ­ച്ച­ഭ­ക്ഷ­ണ­ത്തി­നു­ള്ള അരി മാവേലിസ്‌റ്റോറില്‍­നി­ന്നു­മാ­ണ് വാ­ങ്ങാ­റു­ള്ളത്. എ­ന്നാല്‍ സ്റ്റോ­റില്‍ നിന്നും അ­രി കി­ട്ടാ­തെ വ­ന്നാല്‍ പു­റ­ത്തു­നിന്നും അ­രി­വാ­ങ്ങു­ന്ന അ­ധ്യാ­പ­ക­രാ­ണ് വെ­ട്ടി­ലാ­വു­ന്ന­ത്.

പു­റ­ത്തു­നിന്നും അ­രി­വാ­ങ്ങു­മ്പോള്‍ പലവ്യഞ്ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ ഓഡിറ്റ് തടസ്സമുള്ളതാണ് കാരണം. സ്­കൂ­ളു­ക­ളില്‍ പാല്‍, മുട്ട എന്നിവ വി­തര­ണം ചെ­യ്യു­ന്ന­തിനും സാങ്കേതിക ത­ട­സ്സ­മുണ്ട്. ഇ­തു കാര­ണം മാവേലിസ്‌റ്റോറില്‍ അരിയില്ലാ­തെ വ­രു­മ്പോള്‍ സ്­കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങുകയാണ്.

സ്­കൂ­ളു­ക­ളില്‍ ഉച്ചഭക്ഷണ കണ­ക്കുകള്‍ പുതിയ സോഫ്റ്റ്‌­വെയര്‍ പ്രകാര­മാണ് ശരിപ്പെടുത്തുന്നത്. അരിയുടെ സ്‌റ്റോക്ക് കാണിക്കാത്തപക്ഷം സോഫ്റ്റ്‌­വെയറില്‍ ഉച്ചഭക്ഷണ വിതരണത്തിന്റെ കണ­ക്കുകള്‍ പ്രവര്‍ത്തനക്ഷമമാകില്ല. അരിയില്ലെ­ങ്കില്‍ മ­റ്റു സാ­ധ­ന­ങ്ങള്‍ വാ­ങ്ങാനും പ­റ്റാ­ത്ത സ്ഥി­തി­യാ­ണു­ള്ള­ത്.

മാവേലിസ്‌റ്റോറില്‍നിന്ന് ഓണ്‍ലൈനായി സ്‌റ്റോക്ക് അനുവദിക്കുന്നത് എ.ഇ.ഒ ഓഫീസില്‍ നിന്ന് അനുവദിക്കുന്ന ഇന്‍ഡന്റിന്റെ അടിസ്ഥാനത്തിലാണ്. അധിക സ്‌റ്റോക്ക് ഉണ്ടെങ്കില്‍ മേലധികാരികള്‍ക്ക് ഓണ്‍ലൈനായി കണ്ടെത്താനും ക­ഴിയും. സ്റ്റോ­ക്കി­ന്റെ കാരണം പ്രധാനാധ്യാപകര്‍ വിശദീ­ക­രി­ക്കു­കയും വേണം . ഇങ്ങ­നെ വ­ന്നാല്‍ പാ­ച­ക­ത്തൊ­ഴി­ലാ­ളി­ക്ക് നല്‍കി­യ കൂ­ലിയും തിരി­ച്ച­ട­ക്കേ­ണ്ട­തായി വരും.

അരി പി.ടി.എ മുഖേ­ന നല്‍­കി­യാല്‍ പാചകക്കൂലിയും അനുബന്ധചെലവുകളും അനുവദിക്കുമെ­ന്ന് സര്‍­ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി­യാല്‍ സ്­കൂ­ളു­ക­ളി­ലെ ഉ­ച്ചഭ­ക്ഷ­ണ പ്ര­ശ്‌­നം പ­രി­ഹ­രി­ക്കാന്‍ ക­ഴി­യും.

Keywords: Lunch, Rice, Arikkodu ,Maveli store, Problem,Schools, Teacher, Found, Technical, Office, Kerala

Post a Comment