Follow KVARTHA on Google news Follow Us!
ad

ഫിഫ പുരസ്‌കാരത്തിനായി റൊണാള്‍ഡോയും മെസിയും ഇനിയസ്റ്റയും

പാരിസ്: ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനുളള അന്തിമ പട്ടികയില്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്ദ്രെ ഇനിയെസ്റ്റ എന്നിവര്‍ ഇടം നേടി.Sports, Football, Football Player, Cristiano Ronaldo, Leonal Messi,
FIFA, France, Football, Lionel Messi, Andres Iniesta, Cristiano Ronaldo, Candidates, 2012 FIFA Ballon d'OR, Gerd Muller
പാരിസ്: ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനുളള അന്തിമ പട്ടികയില്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്ദ്രെ ഇനിയെസ്റ്റ എന്നിവര്‍ ഇടം നേടി. അടുത്ത വര്‍ഷം ജനുവരി ഏഴിന് സൂറിച്ചിലാണ് അവാര്‍ഡ് പ്രഖ്യാപനം. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം ഇപ്പോള്‍ ഫിഫ ബാലന്‍ ഡി ഓര്‍ എന്നാണ് അറിയപ്പെടുന്നത്.

മെസ്സി മൂന്നുവര്‍ഷമായി പുരസ്‌കാരം ജേതാവാണ്. ഇത്തവണ റൊണാള്‍ഡോയ്ക്കാണ് സാധ്യത കല്‍പിക്കുന്നത്. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരത്തിന് റാഡിമീല്‍ ഫല്‍ക്കാവോ, നെയ്മര്‍, മിറോസ്ലാവ് സ്‌റ്റോക് എന്നിവര്‍ പരിഗണനയിലുളളത്. വനിതകളില്‍ മാര്‍ത്ത, ആബി വംബാക്ക്, അലെക്‌സ് മോര്‍ഗന്‍ എന്നിവര്‍ മികച്ച താരത്തിനായി പോരാടും.

മികച്ച കോച്ചിനുള്ള പുര്‌സകാരത്തിനുളള പട്ടികയില്‍ സ്‌പെയ്ന്‍ കോച്ച് വിന്‍സെന്റ് ഡെല്‍ ബോസ്‌ക്, ബാഴ്‌സലോണ മുന്‍ പരിശീലകന്‍ പെപ് ഗാര്‍ഡിയോള, റയല്‍ കോച്ച് ജോസ് മൗറീഞ്ഞ്യോ എന്നിവരാണുളളത്.

SUMMARY: FIFA and France Football have announced that Lionel Messi, Andres Iniesta and Cristiano Ronaldo are the remaining three candidates in the running for the 2012 FIFA Ballon d`Or.

Key Words: FIFA, France, Football, Lionel Messi, Andres Iniesta, Cristiano Ronaldo, Candidates, 2012 FIFA Ballon d'OR, Gerd Muller

Post a Comment