Follow KVARTHA on Google news Follow Us!
ad

പുനസംഘടന പട്ടികയായി, പക്ഷേ തര്‍ക്കം തുടരുന്നു

ന്യൂഡല്‍ഹി: പുനസംഘടന പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയിട്ടും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം തുടരുന്നു. Kerala, KPCC, Umman Chandi, Ramesh Chennithala, K.Muraleedaran,
Kerala, KPCC, Reshuffle, High Command, Congress, Kannur, Palakkad, Thrishur, DCC, K Muraleedharan, Pathmaja, General Secretary, Madusudanan Mistry,
ന്യൂഡല്‍ഹി: പുനസംഘടന പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയിട്ടും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം തുടരുന്നു. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഡി സി സി അധ്യക്ഷ സ്ഥാനം സംബന്ധിച്ചും തര്‍ക്കമുണ്ട്. ഏഴ് വീതം ജില്ലകള്‍ വീതം വച്ചെടുക്കാനാണ് എ, ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയിട്ടുള്ളത്.

അതിനിടെ, പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധവുമായി കെ മുരളീധരന്‍ രംഗത്തെത്തി. പുനസംഘടന ശരിയായ രീതിയിലല്ല എന്നാണ് മുരളി പറഞ്ഞത്. അതേസമയം, തൃശുര്‍ വേണമെന്ന ആവശ്യവുമായി പത്മജയും മുന്നോട്ട് വന്നു. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിത്തുടങ്ങി.

എത്രയും വേഗം പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ര്ടി പറഞ്ഞു.

Keywords: Kerala, KPCC, Reshuffle, High Command, Congress, Kannur, Palakkad, Thrishur, DCC, K Muraleedharan, Pathmaja, General Secretary, Madusudanan Mistry,

Post a Comment