Follow KVARTHA on Google news Follow Us!
ad

പാക് ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യ 3,000 വിസ നൽകും

ന്യൂഡൽഹി: പാക് ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യ 3,000 വിസ നൽകും. Sports, Cricket, Pakistan, India, Visa,
National, Sports, Visa, Pakistan, Indo-Pak, Cricket, Twenty-20, 50 over matches, Foreign ministry, Interior Ministry, BCCI, New Delhi,
ന്യൂഡൽഹി: പാക് ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യ 3,000 വിസ നൽകും. ഇന്ത്യാ-പാക് മൽസരങ്ങൾ കാണാനെത്തുന്ന പാക് പൗരന്മാർക്കാണ് ഇന്ത്യ വിസ നൽകുന്നത്. ക്രിക്കറ്റ് പ്രേമികളായ 3000 പാക്കിസ്ഥാനികൾക്ക് ആതിഥേയമരുളുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇതാദ്യമായാണ് ഇത്രയേറെ വിസകൾ ഒന്നിച്ച് നൽകാൻ വിദേശകാര്യമന്ത്രാലയം തീരുമാനിക്കുന്നതെന്നും വക്താവ് അറിയിച്ചു.

രണ്ട് ട്വന്റി20 മൽസരങ്ങളും മൂന്ന് 50 ഓവർ മാച്ചുകളുമാണ് ഇന്ത്യാ-പാക് മൽസരപരമ്പരകളിലുള്ളത്. ഡിസംബർ 25ന് ബാംഗ്ലൂർ സ്റ്റേഡിയത്തിലാണ് ആദ്യമൽസരം. അഹമ്മദാബാദ്, കൊൽക്കത്ത, ന്യൂഡൽഹി എന്നിവിടങ്ങളിലും മൽസരം അരങ്ങേറും. ഡൽഹിയിൽ നടക്കുന്ന മൽസരം കാണാനെത്തുന്നവർക്കാണ് ആയിരം വിസകൾ നൽകുന്നത്. വിസ നടപടികൾ ദ്രുതഗതിയിലാക്കാൻ ബിസിസിഐ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

SUMMERY: New Delhi: The Indian government is to issue a record 3,000 visas to Pakistani cricket fans attending a series of limited over matches beginning next month, an official in the interior ministry told AFP Thursday.

Keywords: National, Sports, Visa, Pakistan, Indo-Pak, Cricket, Twenty-20, 50 over matches, Foreign ministry, Interior Ministry, BCCI, New Delhi,

Post a Comment